ബുലന്ദ്ഷഹര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ഉപമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദിയുടെ രൂപത്തില്‍ രണ്ടര വര്‍ഷം ഇന്ത്യയിലും മുന്‍പ് ഒരു ട്രംപുണ്ടായിരുന്നെന്ന് രാഹുല്‍ പരിഹസിച്ചു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.
യുഎസ് പ്രസിഡന്റ് സ്ഥാനത്ത് അമേരിക്കന്‍ ജനത ഡോണള്‍ഡ് ട്രംപിനെ തെരഞ്ഞെടുത്തു. പക്ഷേ, അതിനും രണ്ടര വര്‍ഷം വര്‍ഷം മുമ്പ്് നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇന്ത്യയില്‍ ഒരു ട്രംപുണ്ടായിരുന്നു രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് റദ്ദാക്കല്‍ തീരുമാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും കഷ്ടതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നോട്ട് നിരോധനത്തെ തുടര്‍ന്ന് മരണപ്പെട്ടവരെ അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെയും രാഹുല്‍ കുറ്റപ്പെടുത്തി. മരിച്ചവരുടെ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ലെന്നും അവര്‍ക്കു ധനസഹായം നല്‍കാന്‍പോലും സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും രാഹുല്‍ ആരോപിച്ചു.