സ്വന്തം ലേഖകൻ
ചെന്നൈ: നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുന്നോടിയായി എഡിഎംകെ ജനറൽ സെക്രട്ടറി വി.കെ ശശികല തന്നെ അനുകൂലിക്കുന്ന എംഎൽഎ മാരെ പാർപ്പിച്ചിരിക്കുന്നത് ഗോൾഡൻ ബേ സുഖവാസ ഹോട്ടലിൽ. ചെന്നൈ കടവന്തൂരിലെ കടൽക്കരയിലെ ആഡംബര ഹോട്ടലാണ് ഗോൾഡൻ ബെ. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ഇവരെ മൂന്നു ബസുകളിയായി ഗോൾഡൻബേയിൽ എത്തിച്ചത്. എല്ലാ സുഖസൗകര്യങ്ങളും ഒരുക്കിയിട്ടുള്ള ഇവിടെ നിന്നാകും ഗവർണർക്ക് മുന്പിൽ ഹാജരാക്കാൻ ഇവരെ കൊണ്ടുപോകുക.
ഇന്നലെ ശശികലയെ അനുകൂലിക്കുന്ന എം എൽഎമാരുടെ യോഗം ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ചേർന്നിരുന്നു. തുടർന്ന് ശശികലയുടെ പ്രസംഗത്തിനു ശേഷമാണ് എംഎൽഎ മാർ മറുകണ്ടം ചാടാതിരിക്കാൻ രഹസ്യമായി ഹോട്ടലിലേക്ക് മാറ്റിയത്. ഇവർ പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ മൊബൈൽഫോൺ അടക്കമുള്ള എല്ലാ ആശയവിനിമയ മാർഗങ്ങളും നിഷേധിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി ഒന്പതുമണിയോടെ ജയലളിതയുടെ സ്മൃതിമണ്ഡപത്തിൽ 40 മിനിറ്റ് ഉപവാസമിരുന്നശേഷം ശശികലയ്ക്കെതിരേ പനീർശെൽവം ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയതോടെയാണു തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിഞ്ഞത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ശശികലയുടെ ശ്രമങ്ങൾക്ക് ഇതു തിരിച്ചടിയായി. അണ്ണാ ഡിഎംകെയെ പിളർപ്പിന്റെ വക്കിലെത്തിക്കുകയും ചെയ്തു. ശശികല പാർട്ടി ആസ്ഥാനത്ത് ഇന്നലെ രാവിലെയാണ് എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തത്. പാർട്ടിയെയും അമ്മ ജയലളിതയെയും ചതിച്ച നുണയനെന്നാണു പനീർശെൽവത്തെ ശശികല വിശേഷിപ്പിച്ചത്പാർട്ടിയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു കാരണം ഡിഎംകെയാണ്.
പാർട്ടിയെ വിഭജിക്കാൻ ആർക്കും കഴിയില്ല. അമ്മയെ സ്നേഹിക്കുന്ന നിങ്ങളെല്ലാവരും ഒപ്പം നിൽക്കണമെന്ന അഭ്യർഥനയോടെയാണു ശശികല യോഗം അവസാനിപ്പിച്ചത്. ഇതിനുശേഷം എംഎൽഎമാരെ രഹസ്യകേന്ദ്രങ്ങളിലേക്കു മാറ്റി. നിയമസഭയിൽ ശക്തി തെളിയിക്കാനാകുമെന്ന പ്രതീക്ഷയിൽ പനീർശെൽവം ക്യാന്പും കരുനീക്കങ്ങൾ തുടങ്ങി. ജയലളിതയുടെ ചികിത്സയിലും മരണത്തിലും ദുരൂഹതകളുണ്ടോയെന്നു പരിശോധിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന പ്രഖ്യാപനമാണ് ഇതിൽ നിർണായകം.
ആവശ്യമായ സമയത്ത് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന ആത്മവിശ്വാസവും പനീർശെൽവം നൽകി. ഡിഎംകെയുമായോ ബിജെപിയുമായോ ബന്ധമില്ല. അവരുടെ പിന്തുണയും വേണ്ട.ശശികലയെ എതിർക്കുന്ന മുൻ സ്പീക്കർ പി.എച്ച്. പാണ്ഡ്യനും മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ഡോ. വി. മൈത്രേയനും ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിലുണ്ടായിരുന്നു.
വിഷയത്തിൽ ഗവർണർ ആരെ പിന്തുണയ് ക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുക യായണ്, എന്തായായാലും ഗവർണറുടെ നിലപാട് നിർണായകമാകും. രണ്ടു ദിവസമായി തമിഴ്നാട്ടിൽ ഇല്ലാതിരുന്ന ഗവർണർ ഇന്ന് ഉച്ചകഴിഞ്ഞു രണ്ടുമണിയോടെ ചെന്നൈ യിലെത്തുമെന്നാണു വിവരം. തമിഴ്നാട് രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം അനുവദിക്കില്ലെന്നു ഗവർണർ സി. വിദ്യാസാഗർ റാവു ലഇന്നലെ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി പനീർശെൽവം യോഗ്യതയില്ലാത്തവനല്ലെന്നും അദ്ദേഹത്തിനു രാഷ്ട്രീയപരിചയമുണ്ടെന്നും ഗവർണർ പറഞ്ഞരുന്നു. ഗവർണറുടെ പിന്തുണ പനീർ ശെവൽവത്തിനാണെന്ന സൂചനയാണു നൽകു ന്നത്. അതേസമയം പോയാസ് ഗാർഡൽ ജയാ സ്മാരകമാക്കുമെന്നു ചില കോണുകളിൽ നിന്ന് ആവശ്യമുയർന്നിട്ടുണ്ട്. ഇതിനു മുഖ്യമന്ത്രിയുടെ പൂർണപിന്തുണ ലഭിച്ചേക്കുമെന്നാണു സൂചന. ശശികലയെ പോയാസ് ഗാർഡനിൽ നിന്നു പുറത്താക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രത്തി ന്റെ ഭാഗമാണിതെന്നാണു സൂചന.