എന്താടോ നന്നാവാത്തേ..! ദ​ന്ത​ൽ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ;കേ​സ് സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ

crimeനെ​യ്യാ​റ്റി​ൻ​ക​ര: ദ​ന്ത​ൽ വി​ദ്യാ​ർ​ഥി​നി പെ​രു​ന്പ​ഴു​തൂ​ർ ശ്രീ​ഗു​രു​വി​ൽ എ​സ്.​ജെ. ശ​ര​ണ്യ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സ​ത്യ​സ​ന്ധ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.     ശ​ര​ണ്യ​യെ സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ പ്രേ​രി​പ്പി​ച്ച കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ പോ​ലീ​സ് അ​ലം​ഭാ​വം കാ​ട്ടു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

പെ​രു​ന്പ​ഴു​തൂ​ർ കേ​ന്ദ്ര​മാ​യി രൂ​പീ​ക​രി​ച്ച ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ചെ​യ​ർ​മാ​നാ​യി ആ​ലം​പൊ​റ്റ ശ്രീ​കു​മാ​റി​നെ​യും   ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യി അ​ഡ്വ. ആ​ർ. അ​ജ​യ​കു​മാ​ർ, പു​ന്ന​യ്ക്കാ​ട് ശ​ശി​ധ​ര​ൻ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.    കെ.​ആ​ൻ​സ​ല​ൻ എം.​എ​ൽ.​എ, അ​യ്യ​പ്പ​ൻ നാ​യ​ർ, ജോ​സ് ഫ്രാ​ങ്ക്ളി​ൻ, പെ​രു​ന്പ​ഴു​തൂ​ർ ഭാ​സ്ക​ര​ൻ, പെ​രു​ന്പ​ഴു​തൂ​ർ ഷി​ജു എ​ന്നി​വ​രും വ​ട​കോ​ട്, പെ​രു​ന്പ​ഴു​തൂ​ർ, ആ​ലം​പൊ​റ്റ, ക​ള​ത്തു​വി​ള എ​ന്നീ ന​ഗ​ര​സ​ഭ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രും ആ​ക്ഷ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ രൂ​പീ​ക​ര​ണ യോ​ഗം സി.​പി.​ഐ സെ​ക്ര​ട്ട​റി അ​യ്യ​പ്പ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.  പെ​രു​ന്പ​ഴു​തൂ​ർ ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ ജോ​സ് ഫ്രാ​ങ്ക്ളി​ൻ, അ​ഡ്വ. ആ​ർ. അ​ജ​യ​കു​മാ​ർ, പു​ന്ന​യ്ക്കാ​ട് ശ​ശി​ധ​ര​ൻ, ആ​ലം​പൊ​റ്റ ശ്രീ​കു​മാ​ർ, ജി. ​സു​കു​മാ​രി, വി.​എ​സ്.​അ​ശ്വ​തി, പെ​രു​ന്പ​ഴു​തൂ​ർ ര​വീ​ന്ദ്ര​ൻ, പെ​രു​ന്പ​ഴു​തൂ​ർ ഗോ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts