കങ്കണ നല്‍കിയ ഗുരുദക്ഷിണ! യോഗ പഠിപ്പിച്ച ഗുരുവിന് ദക്ഷിണയായി കങ്കണ നല്‍കിയത് രണ്ടു കോടി രൂപയുടെ ഫഌറ്റ്

Kangana_ranaut02

പതിനെട്ടാം വയസിലാണ് ബോളിവുഡ് സുന്ദരി കങ്കണ യോഗ പഠിക്കാന്‍ തുടങ്ങിയത്. ഗുരു സൂര്യ നാരായണ്‍ സിംഗ്. അന്നുമുതല്‍ ഗുരുവും യോഗയും തന്‍റെ ബലമെന്നാണ് കങ്കണ കരുതുന്നത്. ഇപ്പോളിതാ താരം സിംഗിന് ഗുരുദക്ഷിണയായി രണ്ടു കോടി രൂപയുടെ ഫ്‌ളാറ്റു സമ്മാനിച്ചു എന്നാണ് അറിയാന്‍ സാധിക്കുന്നത്.

അന്ധേരിയിലെ ഫ്‌ളാറ്റില്‍ ആവശ്യത്തിന് സ്ഥലവും സൗകര്യവും ഉള്ളതിനാല്‍ അതൊരു യോഗ സെന്‍റര്‍ ആക്കാനും സാധ്യതയേറെയാണ്. ഈയടുത്ത ദിവസം കങ്കണ നേരിട്ട് ഫ്‌ളാറ്റ് സന്ദര്‍ശിക്കുകയും ജോലിക്കാര്‍ക്ക് യോഗാ സെന്‍ററിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമാണ് അറിയാന്‍ സാധിക്കുന്നത്.

Related posts