കഥാപാത്രങ്ങളെല്ലാം തകര്‍ത്തഭിനയിച്ച സിനിമയാണ് ബോഗന്‍. ജയം രവിയും അരവിന്ദ് സ്വാമിയും മുഖ്യ വേഷത്തില്‍ എത്തിയ സിനിമ മികച്ച പ്രിതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ നായിക ഹന്‍സിക മദ്യപിച്ചെത്തുന്ന രംഗം ഏറെ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ ഒരിക്കലും മദ്യപിക്കാത്ത താന്‍ ആ പ്രകടനം അത്രമാത്രം സ്വീകാര്യമാക്കുന്നതിനായി വളരെ ബുദ്ധിമുട്ടിയെന്നാണ് താരം പറയുന്നത്.
ഇതിനായി സെറ്റിലെത്തിയ താരം മദ്യപിച്ചതുപോലെ നടക്കുന്ന കാഴ്ചകണ്ട് സഹപ്രവര്‍ത്തകരെല്ലാം ഞെട്ടി. ഞെട്ടലില്‍ പലരും പല പല സംശയങ്ങളും ഉന്നയിച്ചു. എന്നാല്‍ തന്റെ കഥാപാത്രത്തെ മനോഹരമാക്കുവാന്‍ വേണ്ടിയുളള താരത്തിന്റെ റിഹേഴ്സല്‍ ആയിരുന്നു അതൊക്കെ.