ന്യൂഡൽഹി: പുതിയ ഫുട്ബോൾ ലോക റാങ്കിംഗിൽ ഇന്ത്യക്ക് നിരാശ. ഒരു സ്ഥാനം താഴേയ്ക്കിറങ്ങിയ ഇന്ത്യ ഇപ്പോൾ 130 ആം സ്ഥാനത്താണ്. കഴിഞ്ഞ മാസം രാജ്യാന്തര മത്സരങ്ങളൊന്നും കളിക്കാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. ഏഷ്യയിൽ ഇന്ത്യ 20 ആം സ്ഥാനത്താണുള്ളത്. ഏഷ്യയിൽ ഇറാനാണ് മുന്നിൽ. ലോക റാങ്കിംഗിൽ അവർ 32 ആം സ്ഥാനത്താണ്.
അർജന്റീന തന്നെയാണ് പുതിയ റാങ്കിംഗിലും തലപ്പത്തുള്ളത്. ബ്രസീലും ജർമനിയും ചിലിയും യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ പങ്കിട്ടു.