130 എംഎല്‍എമാര്‍ തനിക്കൊപ്പമെന്ന ശശികലയുടെ വാദം പൊളിയുന്നു. തന്നെ പിന്തുണച്ചെന്ന് അവകാശപ്പെട്ട് ശശികല ഗവര്‍ണര്‍ക്ക് നല്കിയ എംഎല്‍എമാരുടെ പട്ടികയിലെ ചില ഒപ്പുകള്‍ വ്യാജമെന്ന് ആരോപണം. ആരോപണമുന്നയിച്ചയാള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയെന്നാണ് സൂചന. ഇന്നലെ രാത്രിയില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പട്ടിക ശശികല കൈമാറിയത്.
എന്നാല്‍ ഈ ഒപ്പുകളില്‍ പലതും വ്യാജനാണെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് വിശദമായി പരിശോധിക്കാനാണ് ഗവര്‍ണറുടെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പനീര്‍ ശെല്വത്തിന്റെയൊപ്പം പോകാന്‍ താത്പര്യം കാണിക്കുന്ന നേതാക്കള്‍ക്ക് വന്‍തോതിലുള്ള പണവും പദവികളുമാണ് ശശികല വാഗ്ധാനം ചെയ്തിരിക്കുന്നതെന്നാണ് അറിയുന്നത്.