മലയാള സിനിമയിലേക്ക് ഒരു പെണ്‍സാന്നിധ്യംകൂടി

Tintu_anna01

യുവേഴ്‌സ് ലൗവിംഗ്ലി എന്ന സിനിമയുമായി പാലാക്കാരിയായ ടിന്‍റു അന്ന മലയാള സിനിമയുടെ നിര്‍മാണ രംഗത്തേക്ക് കടന്നുവരുന്നു. ഒരു മ്യൂസിക്കല്‍ ലൗ സ്‌റ്റോറിയാണ് ചിത്രം. ചിത്രത്തിന്‍റെ ആദ്യ രണ്ടു ഘട്ട ചിത്രീകരണം കൊടൈക്കനാല്‍, പാലാ, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പൂര്‍ത്തിയായി.  അടുത്ത ലൊക്കേഷന്‍ ഇക്വഡോറിലാണ്.

കഥയ്ക്ക് പുതുമുഖങ്ങള്‍ ആവശ്യമായതുകൊണ്ട് ഓഡീഷന്‍ നടത്തി അയ്യായിരത്തോളം പേരില്‍ നിന്ന് 41 പേരെ തെരഞ്ഞെടുക്കുകയായിരുന്നു.  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആല്‍ബി, റോസ്, ആമി എന്നിവരാണ്.  ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍ക്ക് ഒരു ഐഡന്‍റിറ്റിയും സ്‌പെഷല്‍ ലുക്കും ഉണ്ടായിരിക്കും.

കഥയ്‌ക്കൊപ്പം നല്ല പാട്ടുകളും ഉണ്ടായിരിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ഹിറ്റ് മേക്കര്‍ അലക്‌സ് പോളിനെക്കൊണ്ട് സംഗീതസംവിധാനം ചെയ്യിച്ചത്.  പ്രോംദാസ് ഇരുവള്ളൂരാണ് ഗാനരചന.  മഞ്ജരി, ജ്യോത്സന, റിമി, ഫ്രാങ്കോ രാകേഷ് ബ്രഹ്മാനന്ദന്‍ ശ്യാം, പ്രിയ എന്നിവരാണ് ആലാപനം.

യുവേഴ്‌സ് ലൗവിംഗ്ലി ഒരു ഡയറക്ടേഴ്‌സ് മൂവിയാണ്.  ബിജു ജെ. കട്ടയ്ക്കല്‍ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു.  ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.മഞ്ഞും മഴയും മനോഹരങ്ങളായ ലൊക്കേഷനുകളും കഥയ്ക്ക് ആവശ്യമാണ്.  സെറ്റ് വര്‍ക്കുകള്‍ ഏതാണ്ടുപൂര്‍ത്തി യായിക്കഴി ഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ലിസി ഈ ചിത്രത്തിലൂടെ തിരിച്ചുവരുന്നു എന്ന വാര്‍ത്തയോടെയാണ് ടിന്‍റു അന്നയുടെ ചിത്രത്തെക്കുറിച്ചുള്ള ആദ്യ വാര്‍ത്ത വന്നത്.  സമീപകാലത്തുണ്ടായ ചില കാരണങ്ങള്‍ കൊണ്ട് ലിസിയെ മാറ്റി നിറുത്തേണ്ടി വന്നു.  യുവേഴ്‌സ് ലൗവിംഗ്ലി ഒരു കളര്‍ഫുള്‍ ചിത്രമായിരിക്കും.  സബ്ജക്റ്റും ഗാനങ്ങളുമാണ് ഈ ചിത്രത്തിന്‍റെ ഹൈലൈറ്റ്.  ദേവസിക്കുട്ടി.

Related posts