തിരുവനന്തപുരം: വാഹനവേട്ടയ്ക്കിറങ്ങുന്ന പോലീസുകാരുടെ മനം കുളിര്‍പ്പിച്ച് ഇരു ചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി. ദക്ഷിണമേഖലാ എഡിജിപി സന്ധ്യയുടെ ഉത്തരവ് കഴിഞ്ഞ ദിവസം സംസ്ഥാനത്തുടനീളമുള്ള പോലീസ് സ്റ്റഷനില്‍ എത്തി. ഹെല്മറ്റിലാതെ യാത്ര ചെയ്താല്‍ മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം 100 രൂപയാണ് പിഴ. ഇന്നു മുതല്‍ നിയമം നിര്‍ബന്ധമായി നടപ്പിലാക്കും.
വാഹനത്തിന്റെ ഡ്രൈവറും പിന്നിലിരിക്കുന്നവരും ഹെല്‍മറ്റ് ധരിക്കണമെന്ന നിയമം നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും ഇത് നടപ്പിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് നടപ്പാക്കിയിരുന്നില്ല. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.