ഹരിപ്പാട്: പട്ടാപകൽ മുഖംമൂടിസംഘം ഡി.വൈ.എഫ്.ഐ.പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെപ്പറ്റി സൂചന ലഭിച്ചതായും അനേഷണം ഉൗർജിതമായി നടക്കുന്നതായും പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു ഡി.വൈ.എഫ്.ഐ മേഖലാ ജോയന്റ് സെക്രട്ടറി കരുവാറ്റ വടക്ക് അമ്മുമ്മേത്ത് കേളനിയിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ജിഷ്ണുവിനെ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത്, ആക്രമണത്തിൽ ഇയാളുടെ സുഹൃത്ത് കരുവാറ്റ കരീ ത്തറ വീട്ടിൽ സുരാജ് (22) നും വെട്ടേറ്റിരുന്നു,
ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാവടിയെടുത്ത് സഹോദരൻ വിഷ്ണുവിനും സുഹൃത്ത് സുരാജിനുമൊപ്പം ബൈക്കുകളിൽവീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു നാടിനെ നടുക്കിയകൊലപാതകം നടന്നത്, ഉൗട്ട് പറന്പ് ലെവൽ ക്രോസിന് സമീപത്തുവെച്ച് ബൈക്കുകളിൽ മുഖം മൂടി ധരിച്ചെത്തിയ ഒൻപതംഗ സംഘം സുരാജിനെ വെട്ടി ലെവൽ ക്രോസ്സ് അടച്ചിട്ട തിനാൽ ബൈക്ക് ഉപേക്ഷിച്ച് മൂവരും പ്രാണരക്ഷാർത്ഥം ഓടി, ഇതിൽ ജിഷ്ണു മഞ്ചാത്തപ്പള്ളിൽ ഗിരിജയുടെ വീട്ടിൽ അഭയം തേടി പിന്നാലെ എത്തിയ സംഘം വേലിക്കല്ലും സിമൻറ് കട്ടയും ഉപയോഗിച്ച് കതക് തുറന്ന് അകത്ത് കയറി ജിഷ്ണുവിനെ വെട്ടി കൊല്ലുകയായിരുന്നു.
സ്ഥലത്ത് വൻ പോലീസ് സംഘംകാവലുണ്ട് ഐ.ജി.. പി.വിജയൻ, ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്ക്, തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു, കായംകുളം ഡി.വൈ.എസ്.പി.രാജേഷ്, സി.ഐ.ബിനു ശ്രീധർ, എസ്.ഐ.പി. ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയ്ത് വരുന്നു, ഇന്ന് വൈകിട്ട് മൂന്നിനാണ് ജിഷ്ണുവിന്റെ മൃതദേഹം സംസ്കരിക്കുന്നത്, സംഭവത്തിൽ പ്രതിഷേധിച്ച് വൈകിട്ട് 4 വരെ കരുവാറ്റയിൽ ഹർത്താൽ നടന്നുവരുന്നു.