ചാരുംമൂട്: കേരളത്തിൽ 70 ശതമാനം മദ്യപാനികളുണ്ടെന്നും ഇതിൽ 15 ശതമാനം സ്ത്രീകളും മദ്യപിക്കുന്നുണ്ടന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. മാവേലിക്കര നിയോജകമണ്ഡലം സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 75 ലക്ഷം വരുന്ന കുടുംബങ്ങളെ ലഹരി വിമുക്തമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നും വിഭിന്നമായി കേരളത്തിൽ 20 ലക്ഷത്തോളം കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു. നൂറനാട് പടനിലത്തു നടന്ന ചടങ്ങിൽ ആർ. രാജേഷ്.എംഎൽഎ അധ്യക്ഷത വഹിച്ചു.