പാറശാല: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മൂന്നാം പ്രതി പിടിയില്‍. അയിര കുപ്പത്തറ വീട്ടില്‍ സുധീഷി(21) നെയാണ് പാറശാല പോലീസ് പിടികൂടിയത് . ഈ കേസിലെ ഒന്നാം പ്രതി സജിനെയും രണ്ടാം പ്രതി അജീഷിനെയും പാറശാല പോലീസ് പിടികൂടിയിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ ഒന്നാം പ്രതി സജിന്‍ പെൺകുട്ടിയുമായി പ്രണയം നടിക്കുകയും അതേ സമയം മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തിരുന്നു.
വിവാഹനിശ്ചയ ത്തിന്റെ ഫോട്ടോ സജിന്റെ ഫെയിസ് ബുക്കില്‍ കണ്ട പെൺകുട്ടി പ്രശ്നം ഉണ്ടാക്കിയിരുന്നു. തുടര്‍ന്ന് തമിഴ്നാട്ടില്‍ പോയി വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ജനുവരി 19 ന് ഉച്ചക്ക് ശേഷം സ്്കൂളില്‍ നിന്ന് എത്തിയ കുട്ടിയെ കന്യാകുമാരി ജില്ലയിലെ ആറ്റൂരില്‍ കൊണ്ട്പോയി പീഡിപ്പിക്കുകയും രംഗങ്ങള്‍ മൊബൈല്‍ കാമറയിൽ പകര്‍ത്തുകയുമായിരുന്നു.
പെൺകുട്ടിയോട് പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.വീട്ടിലെത്തിയ കുട്ടിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാ ണ് പീഡന വിവരം പുറത്തറിയുന്നത്. പാറശാല സി ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ പാറശാല എസ് ഐ എസ്. ബി പ്രവീണ്‍, സിപി ഓമാരായ ബിജു , പ്രേമന് എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.