അപ്പോ ഇതാണല്ലേ ജനാധിപത്യ മര്യാദ! സ്മാർട്ട് സിറ്റി പദ്ധതി; കോർപറേഷന്‍റെ ഓൺലൈൻ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചു; 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

smartcity-lതി​രു​വ​ന​ന്ത​പു​രം: സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ഗ​ര​ത്തി​ലെ ഏ​തൊ​ക്കെ വാ​ർ​ഡു​ക​ളി​ൽ വേ​ണ​മെ​ന്നു നി​ശ്ച​യി​ക്കാ​നു​ള്ള തി​രു​വ​ന​ന്ത​പു​രം മു​ൻ​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ന്‍റെ ഓ​ണ്‍​ലൈ​ൻ അ​ഭി​പ്രാ​യ വോ​ട്ടെ​ടു​പ്പി​നു തു​ട​ക്ക​മാ​യി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ക​ണ്‍​സ​ൾ​ട്ട​ൻ​സി നി​ർ​ദേ​ശി​ച്ച  മൂ​ന്ന് ഏ​രി​യ​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് കോ​ർ​പ​റേ​ഷ​ൻ ഓ​ണ്‍​ലൈ​നി​ലൂ​ടെ ജ​ന​ങ്ങ​ളു​ടെ നി​ർ​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും തേ​ടു​ന്ന​ത്.

അ​തേ​സ​മ​യം, ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും. അ​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി ക​ഴി​ഞ്ഞ​താ​യി മേ​യ​ർ  വി.​കെ. പ്ര​ശാ​ന്ത് അ​റി​യി​ച്ചു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും വി​ദ്യാ​ർ​ഥ​ക​ളി​ൽ നി​ന്നും വി​വി​ധ ഓ​ഫീ​സ് കോം​പ്ള​ക്സു​ക​ളി​ലും ബാ​ല​റ്റ് ബോ​ക്സ് സ​ജ്ജീ​ക​രി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പി​നു​മാ​ണ് തു​ട​ക്ക​മാ​യ​ത്. എ​സ്എംഎ​സ്, ഓ​ണ്‍​ലൈ​ൻ, വാ​ട്സ് ആ​പ് – ഫേ​സ്ബു​ക്ക്, മൊ​ബൈ​ൽ ആ​പ് എ​ന്നി​വ വ​ഴി​യു​ള്ള വോ​ട്ടെ​ടു​പ്പി​ന് ജ​ന​ങ്ങ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടി​ംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് 100 വാ​ർ​ഡു​ക​ളി​ലും ന​ട​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ഞ്ഞെ​ടു​ക്കു​ന്ന​തി​ന​ല്ലാ​തെ അ​ഭി​പ്രാ​യ സ​ർ​വേ​യ്ക്കാ​യി വോ​ട്ടി​ംഗ് യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന 50 ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണു വോ​ട്ടി​ംഗ് ന​ട​ത്തു​ക. മു​ഴു​വ​ൻ വോ​ട്ടി​ംഗുക​ളും ഇ​ന്ന് സ​മാ​പി​ക്കും. 13ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

500 കോ​ടി​യു​ടെ വി​ക​സ​നം പ്ര​തീ​ക്ഷി​ക്കു​ന്ന സ്മാ​ർ​ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ല് വി​ക​സ​ന മാ​തൃ​ക​ക​ളാ​ണു ന​ട​പ്പാ​ക്കു​ന്ന​ത്. ഇ​തി​ൽ പാ​ൻ സി​റ്റി ഡെവ​ല​പ്മെ​ന്‍റ് പ​ദ്ധ​തി​യി​ൽ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ നൂ​റു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടും. മ​റ്റു പ​ദ്ധ​തി​ക​ളാ​യ ന​ഗ​ര​വി​ക​സ​നം, ന​ഗ​ര​ന​വീ​ക​ര​ണം, ഹ​രി​ത വി​ക​സ​നം എ​ന്നി​വ നി​ശ്ചി​ത വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മേ ന​ട​പ്പാ​ക്കാ​ൻ ക​ഴി​യൂ. ഈ ​മേ​ഖ​ല​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാ​നാ​ണ് ജ​നാ​ഭി​പ്രാ​യം തേ​ടു​ന്ന​ത്.

വോ​ട്ടി​ംഗ് യ​ന്ത്ര​ത്തി​ൽ ഒ​ന്ന് മു​ത​ൽ ഏ​ഴു വ​രെ​യു​ള്ള പ​ദ്ധ​തി പ്ര​ദേ​ശ​ങ്ങ​ളു​ടെ ന​ന്പ​രു​ക​ളാ​ണ് ബാ​ല​റ്റ് യൂ​ണി​റ്റി​ലു​ണ്ടാ​കു​ക. 1, ആ​ക്കു​ളം ഏ​രി​യ. 2, ക​ഴ​ക്കൂ​ട്ടം ഏ​രി​യ. 3, ന​ഗ​ര ഹൃ​ദ​യ മേ​ഖ​ല. 4, കോ​വ​ളം ക​ഴ​ക്കൂ​ട്ടം ജ​ല​പാ​ത മേ​ഖ​ല. 5, വി​ഴി​ഞ്ഞം മേ​ഖ​ല. 6, മെ​ഡി​ക്ക​ൽ കോ​ള​ജ്, ജ​ന​റ​ൽ ആ​ശുപ​ത്രി മേ​ഖ​ല. 7. പ്രാ​ന്ത​പ്ര​ദേ​ശ വി​ക​സ​ന ഇ​ട​നാ​ഴി ഏ​രി​യ. ആ​ക്കു​ളം ഏ​രി​യ​ക്കാ​ണ് വോ​ട്ടു​ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ ഒ​ന്നാം ന​ന്പ​ർ ബ​ട്ട​ണ്‍ അ​മ​ർ​ത്ത​ണം. ഒ​ന്നു മു​ത​ൽ 50 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 12 വ​രെ​യും 51 മു​ത​ൽ നൂ​റു വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ​യു​മാ​ണു വോ​ട്ടെ​ടു​പ്പ്.

Related posts