വിവരമറിയും..! പ​ള്ളു​രുത്തി​യി​ൽ വ​ഴി​യ​രി​കി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്നു; കൈകാര്യം ചെയ്യുമെന്ന് നാട്ടുകാർ

malinyamതോ​പ്പും​പ​ടി: പ​ള്ളു​രു​ത്തി​യി​ൽ വ്യാ​പ​ക​മാ​യി ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. രാ​ത്രി​യി​ൽ ക​ക്കൂ​സ് മാ​ലി​ന്യ​വു​മാ​യി എ​ത്തി റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന ടാ​ങ്ക​ർ ലോ​റി​ക​ൾ നാ​ട്ടു​കാ​ർ​ക്ക് ത​ല​വേ​ദ​ന​യാ​വു​ക​യാ​ണ്.ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ കൈ​യ്യി​ൽ കി​ട്ടി​യാ​ൽ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ പ​ല​യി​ട​ത്താ​യി സ്ഥാ​പി​ച്ച് കാ​ത്തി​രി​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

പ​ള്ളു​രു​ത്തി ക​ച്ചേ​രി​പ്പ​ടി​യി​ലെ കാ​ന​യി​ൽ ഈ ​ആ​ഴ്ച മാ​ത്രം മൂ​ന്നോ​ളം ത​വ​ണ​യാ​ണ് മാ​ലി​ന്യം ത​ള്ളി​യ​ത്. റോ​ഡി​ന് സ​മീ​പ​ത്താ​യ​തി​നാ​ൽ നാ​ട്ടു​കാ​ർ​ക്ക് വ​ഴി​ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.​രാ​ത്രി​കാ​ല​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ​വു​മാ​യി ടാ​ങ്ക​ർ വ​ണ്ടി​ക​ളെ​ത്തു​ന്ന​ത്. മാ​ലി​ന്യ​വ​ണ്ടി​ക​ളെ​ത്തു​ന്ന​തി​ന് മു​ന്പാ​യി ബൈ​ക്കി​ൽ ചി​ല​രെ​ത്തി സ്ഥ​ല​ത്ത് ആ​രു​മി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ ശേ​ഷ​മാ​ണ് വ​ണ്ടി​യി​ലെ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കൊ​ച്ചി​യി​ല​ട​ക്കം ഉ​പ​യോ​ഗി​ക്കു​ന്ന ടാ​ങ്ക​റു​ക​ളു​ടെ വാ​ൽ​വ് ഇ​ട​ത് വ​ശ​ത്താ​ണ്. എ​ട്ട് ഇ​ഞ്ച് വ​ലി​പ്പ​മു​ള്ള പൈ​പ്പും വാ​ൽ​വു​മാ​ണു ടാ​ങ്ക​റു​ക​ളി​ൽ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ വ​ഴി​വ​ക്കി​ലും പു​ഴ​യോ​ര​ത്തു​മെ​ല്ലാം മാ​ലി​ന്യം ത​ള്ളാ​ൻ  ഏ​താ​നും മി​നി​ട്ടു​ക​ൾ മാ​ത്രം മ​തി​യാ​കും.പ​ള്ളു​രു​ത്തി പ്ര​ദേ​ശ​ത്തെ ക​ച്ചേ​രി​പ്പ​ടി,കോ​ണം, വാ​ട്ട​ർ​ലാ​ന്‍റ് റോ​ഡ്, ക​ള​ത്ത​റ ക​രി, തോ​പ്പും​പ​ടി സാ​ന്തോം കോ​ള​നി, ഇ​ട​ക്കൊ​ച്ചി സി​യ​ന്ന കോ​ളേ​ജ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​രു​ടെ സ്ഥി​രം താ​വ​ള​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മ​കൊ​ച്ചി​യി​ൽ എ​ത്ര മാ​ലി​ന്യ ടാ​ങ്ക​ർ ലോ​റി​ക​ളു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ​ക്ക് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളി​ല്ലാ​ത്ത​തും,ന​ഗ​ര​സ​ഭ ബ്ര​ഹ്മ​പു​ര​ത്ത് നി​ർ​മി​ച്ച സെ​പ്റ്റേ​റ്റേ​ജ് ട്രീ​റ്റ്ൽ​മെ​ൻ​റ് പ്ലാ​ന്‍റി​ൽ പ്ര​തി​ദി​നം 10 ലോ​ഡ് മാ​ലി​ന്യം മാ​ത്ര​മേ സം​സ്ക​രി​ക്കാ​നാ​വു​ക​യു​ള്ളു എ​ന്ന​തി​നാ​ൽ ബാ​ക്കി വ​രു​ന്ന നൂ​റി​ലേ​റെ ലോ​ഡ് ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ വ​ഴി​യി​ൽ ത​ള്ളു​ക​യാ​ണ്.

Related posts