സ്വാമി ആളു കൊള്ളാമല്ലോ! യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; സ്വാമി ഓമിനെതിരേ കേസ്; പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിയും

swami_om_1202

ന്യൂഡല്‍ഹി: യുവതിയുടെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയില്‍ വിവാദ സ്വാമി ഓമിനും സഹായിക്കുമെതിരേ കേസ്. സ്വാമിയും സഹായിയും ചേര്‍ന്നു തന്നോട് അനൗചിത്യമായി പെരുമാറിയെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്നും കാട്ടിയുള്ള യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹി ഐപി എസ്‌റ്റേറ്റ് പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ടെലിവിഷന്‍ ഷോയായ ബിഗ്‌ബോസിലൂടെയാണ് സ്വാമി കുപ്രസിദ്ധിയിലേക്ക് ഉയരുന്നത്.

ഫെബ്രുവരി ഏഴിന് രാജ്ഘട്ടില്‍വച്ച് സ്വാമിയും സഹായി സന്തോഷ് ആനന്ദും ചേര്‍ന്ന് ജനക്കൂട്ടത്തിനു മുന്നില്‍ തന്നെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചെന്നു പരാതിയില്‍ പറയുന്നു. തുടര്‍നടപടികള്‍ സ്വീകരിച്ചാല്‍ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവും യുവതി പരാതിയില്‍ ഉന്നയിക്കുന്നു.

തിങ്കളാഴ്ച മജിസ്‌ട്രേറ്റിനുമുന്നില്‍ യുവതി മൊഴി നല്‍കുമെന്ന് പോലീസ് അറിയിച്ചു. മുന്പ് യുവതിയുടെ ഭര്‍ത്താവിനെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സ്വാമി ഓമിനും സഹായിക്കുമെതിരേ കേസ് നിലവിലുണ്ട്.

Related posts