തിരുവനന്തപുരം: പാതയോരത്തെ മദ്യശാലകൾ പൂട്ടണമെന്ന ഉത്തരവിൽ വ്യക്തതവേണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നു. ബാറുകളും ബിവറേജസ് ഔട്ട് ലെറ്റുകളും പൂട്ടണമോയെന്നതിൽ വ്യക്തതവേണമെന്നാണ് ആവശ്യം.
ഉത്തരവ് നടപ്പാക്കാൻ സാവകാശംവേണമെന്നാവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷനും കോടതിയെ സമീപിക്കുകയാണ്. മാർച്ച് 31 എന്ന സമയപരിധി നീട്ടിനൽകണമെന്നാണ് ബെവ്കോ ആവശ്യപ്പെടുന്നത്.