ഇ​തി​ഹാ​സം ഡെ​നി​സ് ലി​ലി​യു​ടെ റി​ക്കാ​ര്‍​ഡ് ഭേദിച്ച് അ​ശ്വി​ന് വേ​ഗ​മേ​റി​യ 250 വി​ക്ക​റ്റ്

aswin-Sഹൈ​ദ​രാ​ബാ​ദ്: റി​ക്കാ​ര്‍​ഡു​ക​ള്‍ ത​ക​ര്‍​ത്ത് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍ മു​ന്നേ​റു​ന്നു. ടെ​സ്റ്റി​ല്‍ ഏ​റ്റ​വും വേ​ഗ​മേ​റി​യ 250 വി​ക്ക​റ്റ് നേ​ട്ട​ക്കാ​ര​നെ​ന്ന റി​ക്കാ​ര്‍​ഡ് ഇ​നി മു​ത​ല്‍ അ​ശ്വി​നു സ്വ​ന്തം. ഓ​സ്‌​ട്രേ​ലി​യ​ൻ പേ​സ് ഇ​തി​ഹാ​സം ഡെ​നി​സ് ലി​ലി​യു​ടെ റി​ക്കാ​ര്‍​ഡാ​ണ് അ​ശ്വി​ന്‍ തി​രു​ത്തി​യ​ത്. 250 വി​ക്ക​റ്റി​ലെ​ത്താ​ന്‍ അ​ശ്വി​ന് വേ​ണ്ടി​വ​ന്ന​ത് 45 ക​ളി​ക​ള്‍.

ലി​ലി​യെ​ക്കാ​ള്‍ മൂ​ന്നു മ​ത്സ​രം കു​റ​വ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 12 ക​ളി​യി​ല്‍ 72 വി​ക്ക​റ്റ് വീ​ഴ്ത്തി​ക്കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​യ താ​ര​മാ​യി. ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യു​ള്ള ടെ​സ്റ്റി​ന്‍​റെ നാ​ലാം ദി​നം മു​ഷ്ഫി​ഖ​ര്‍ റ​ഹീ​മി​ന്‍​റെ വി​ക്ക​റ്റ് വീ​ഴ്ത്തി​ക്കൊ​ണ്ട് അ​ശ്വി​ന്‍ റി​ക്കാ​ര്‍​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. സെ​പ്റ്റം​ബ​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ ന​ട​ന്ന ആ​ദ്യ ടെ​സ്റ്റി​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി​ക്കൊ​ണ്ടാ​ണ് 200 വി​ക്ക​റ്റ് ക​ട​ന്ന​ത്.

Related posts