വാഷിംഗ്ടൺ: വിമാനത്തിനുള്ളിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെക്കുറിച്ചും ഹിലരി ക്ലിന്റനെക്കുറിച്ചും മോശമായി സംസാരിച്ച വനിതാ പൈലറ്റിന്റെ പണിപോയി. യുണൈറ്റഡ് എയർലെൻസ് പൈലറ്റിന്റെ പണിയാണ് തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം ഓസ്റ്റിൻ – ബെർഗ്സ്ട്രോം വിമാനത്താവളത്തിലായിരുന്നു സംഭവം.
തലയിൽതൊപ്പിയുംവച്ച് യൂണിഫോം ധരിക്കാതെ സാധാരണ വേഷത്തിലാണ് പൈലറ്റെത്തിയത്. വിമാനത്തിൽ കയറിയ പൈലറ്റ് ഇന്റർകോം കൈയിലെടുത്ത് പ്രസംഗം ആരംഭിച്ചു. ട്രംപിനെക്കുറിച്ചും ഹിലരിയെക്കുറിച്ചും പിന്നെ ഭർത്താവുമായുള്ള അവരുടെ വേർപിരിയലിനെക്കുറിച്ചുമാണ് സംസാരിച്ചത്. ഇതിനിടെ സംഭവത്തിൽ അസ്വഭാവികതതോന്നിയതിനെ തുടർന്ന് 20 യാത്രക്കാർ വിമാനത്തിൽനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഇവരെ മാറ്റി രണ്ടു മണിക്കൂർ വൈകി മറ്റൊരുപൈലറ്റുമായാണ് വിമാനം സർവീസ് തുടർന്നത്.