കൊല്ലം: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ശുദ്ധജലം ദുരുപയോഗപ്പെടുത്തുന്ന വര്‍ക്കെ തിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. ശുദ്ധജലം ചോര്‍ത്തുക, വാഹനങ്ങള്‍ കഴുകുന്നതിനും മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുക എന്നിവയ്‌ക്കെതിരെ കേരള സംസ്ഥാന ജലവിതരണ നിയമത്തിലെയും ദുരന്ത നിവാരണ നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കര്‍ശന ശിക്ഷാനടപടികള്‍ സ്വീകരിക്കും.
ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ 1077 എന്ന ടോള്‍ഫ്രീ നമ്പരില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജലസ്രോതസുകള്‍ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെപ്പറ്റിയും ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം. ഭൂഗര്‍ഭ ജലവിനിയോഗം 75 ശതമാനം കുറയ്ക്കാനുള്ള ഉത്തരവ് ദുരന്ത നിവാരണ നിയമ പ്രകാരം പുറപ്പെടുവിച്ചത് നടപ്പിലാക്കുന്നതിനായി ജില്ലാ ഭൂജല ഓഫീസറെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.