ദാന്പത്യജീവിതം അവസാനിപ്പിച്ചെങ്കിലും പരസ്പര ബഹുമാനം കാത്തു സൂക്ഷിക്കുന്നവരാണ് ഹൃത്വിക് റോഷനും സുസൈനും. യാത്രകളോ പിറന്നാൾ പാർട്ടികളോ അങ്ങനെ എന്തായാലും ഹൃത്വിക്കിനൊപ്പം സുസൈനുമുണ്ടാകും എപ്പോഴും. തന്റെ പുതിയ ചിത്രമായ കാബിലിന്റെ പ്രിവ്യൂവിന് ഹൃത്വിക് സുസൈനെ ക്ഷണിച്ചതും ചിത്രം കണ്ട സുസൈൻ ഹൃത്വിക്കിനെ അഭിനന്ദിച്ചതും നേരത്തെ വാർത്തകളായിരുന്നു.
എന്നാൽ ഇരുവരേയും ഒരുമിച്ചു കാണുന്പോൾ വീണ്ടും ഒന്നിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. എന്നാൽ എല്ലാവരുടെയും സംശയത്തിന് മറുപടി നൽകി ഹൃത്വിക് തന്നെ നേരിട്ട് രംഗത്തു വന്നരിക്കുകയാണിപ്പോൾ.
“”ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞാൻ സുസൈനെ സ്നേഹിക്കുന്നു. അവർ തിരിച്ചും. അതിൽ കൂടുതലൊന്നും പറയാനില്ല”- ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹൃത്വിക് പറഞ്ഞു.