ദംഗലിലെ മഹാവീര്‍ സിംഗിന്‍റെ വേഷപ്പകര്‍ച്ചയ്ക്കായി ബോളിവുഡിലെ മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാന്‍ നടത്തിയ മുന്നൊരുക്കങ്ങളൊക്കെ വലിയ വാര്‍ത്തയായതാണ്. ചിത്രീകരണം കഴിയുന്‌പോഴേ കഥാപാത്രത്തിന്‍റെ രൂപവും ഭാവവും ഉപേക്ഷിക്കാറുള്ള ആമിറിന്‍റെ പുതിയ ലുക്കാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.
താടി നീട്ടി മീശ പിരിച്ച് ചുവന്ന തലപ്പാവും ചുറ്റി നില്‍ക്കുന്ന ആമിറിന്‍റെ പരുക്കന്‍ ലുക്ക് സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ’തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ’എന്ന തന്‍റെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ’മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ്’ താടി വളര്‍ത്തി രൂപം മാറ്റിയത്.
ബോളിവുഡിന്‍റെ ബിഗ്ബി അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ആമിറിനൊപ്പം അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യമായാണ് അമിതാഭും ആമിറും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. ’ധൂം 3’ സംവിധാനം ചെയ്ത വിജയ് കൃഷ്ണ ആചാര്യയാണ് ഈ ബിഗ് ബജറ്റ് ചിത്രവും ഒരുക്കുന്നത്. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.