കോട്ടയം: ഭർത്താവും കാമുകിയും ചേർന്നു മാനസികമായി പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതി. ഹരിപ്പാട് വെട്ടുവേനി സ്വദേശിനിയാണു പരാതിയുമായി രംഗത്തെത്തിയത്. കരുവാറ്റ സ്വദേശിയായ ഭർത്താവും മാന്നാർ സ്വദേശിനിയും അധ്യാപികയുമായ കാമുകിയും ചേർന്നു തന്നെയും മക്കളെയും മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ ആരോപണം.
കോട്ടയം ജില്ലയിലെ ഒരു സ്റ്റേഷനിലെ പോലീസു കാരനാണ് ഭർത്താവ്. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക യായ കാമുകി ഭർത്താവുമായി പിണങ്ങിക്കഴിയുന്നയാളാണ്. 1999ലായിരുന്നു യുവതി വിവാഹിതയായത്. മൂന്നുമക്കളിൽ മൂത്തകുട്ടി രോഗിയാണ്. ഭർത്താവും കാമുകിയും അടുപ്പത്തി ലായതോടെ യുവതിയേയും കുട്ടികളെയും ക്വാർട്ടേഴ്സിൽനിന്നും ഇറക്കിവിട്ടെന്നും 2010ഓടെ ഇരുവരും വേർപിരിഞ്ഞു താമസി ക്കുന്നുവെന്നും പരാതിയിൽ പറയുന്നു.
ഇക്കാലയളവിലൊന്നും ഭർത്താവ് തന്നെയും മക്കളെയും നോക്കിയിട്ടില്ലെന്നും ചിലവിന് നൽകിയില്ലെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും, ഡിജിപിക്കും, കോടതിയിലും നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷ നിലും ഇവർ പരാതി നൽകിയിരുന്നു. 10000 രൂപ ചിലവിന് നൽക ണമെന്ന് കമ്മീഷൻ ഉത്തരവിടുകയും ചെയ്തു.
എന്നാൽ ചിലവിന് നൽകിയില്ലെന്ന് മാത്രമല്ല, തന്നെയും മക്കളെയും അപകീർ ത്തിപ്പെടുത്തുന്ന വിധത്തിൽ മെസേജുകൾ അയയ്ക്കുകയും തന്നെ സഹായിക്കുന്നവരുടെ പേര് ചേർത്ത് അപവാദം പറഞ്ഞു ണ്ടാക്കുകയുമാണ് ഭർത്താവും കാമുകിയും ചെയ്യുന്നതെന്നും യുവതി പറയുന്നു. പല കേസുകളിൽ ഉൾപ്പെട്ട ഭർത്താവിനെ പല തവണ സർവീസിൽ നിന്നും സസ്പെന്റ് ചെയ്തിട്ടുണ്ട്.
സ്വഭാവ ദൂഷ്യത്തെ തുടർന്ന് ഭർത്താവിന്റെ കുടുംബത്തിൽ ആരും ഭർത്താവുമായി സഹകരണത്തിലല്ലെന്നും യുവതി ആരോപി ക്കുന്നു. ഭീഷണിയിൽ മനംമടുത്ത് തനിക്കും മക്കൾക്കും നീതി ലഭിക്കണ മെന്നാവശ്യപ്പെട്ട് ഉപവാസം നടത്താനൊരുങ്ങുകയാണ് യുവതി.