പേരൂർക്കട: സിപിഎമ്മിനെയും സിപിഐയേയും പരസ്പരം തെറ്റിക്കാമെന്ന് ആരും കരുതേണ്ട തില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പേരൂർക്കടയിൽ നടത്തിയ രാഷ്ട്രീയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോ അക്കാഡമിയിലെ വിദ്യാർഥികൾ ഒത്തുതീർപ്പ് ഉണ്ടാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കെ. മുരളീധരനെയും വി.വി രാജേഷിനെയും ആരും ക്ഷണിച്ചിട്ടില്ല. നിരാഹാരം കിടക്കാനും ആവശ്യപ്പെട്ടില്ല. പിന്നെ എന്തിനാണ് ഇവർ നിരാഹാരം കിടക്കുകയും വിദ്യാർഥികൾ സമരം അവസാനിപ്പിച്ചപ്പോൾ നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി. ചടങ്ങിൽ ബി.എസ് രാജീവ് അധ്യക്ഷത വഹിച്ചു.