മീരയുടെ രണ്ടാം ഭര്‍ത്താവാണ് ഞാന്‍; ഏവരെയും ഞെട്ടിച്ച് ഷാഹിദ് കപൂറിന്റെ വെളിപ്പെടുത്തല്‍; ആദ്യ ഭര്‍ത്താവിനെ എല്ലാവരും അറിയും…

shariiബോളിവുഡിലെ ചോക്ലേറ്റ് ഹീറോയായ ഷാഹിദ് കപൂര്‍ മീരാ രാജ്പുത്തിനെ വിവാഹം കഴിച്ചപ്പോള്‍ തുടങ്ങിയതാണ് ആളുകള്‍ക്ക് കണ്ണുകടി. 33വയസുള്ളപ്പോഴാണ് ഷാഹിദ് 21കാരിയായ മീരയെ ജീവിത സഖിയാക്കുന്നത്. തന്നേക്കാള്‍ ഏറെ ഇളപ്പമുള്ള പെണ്‍കുട്ടിയെ കല്യാണം കഴിച്ച് അവളുടെ കരിയര്‍ നശിപ്പിച്ചവന്‍ എന്നും പഴികേട്ടു. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും മീര പ്രസവിക്കുകയും ചെയ്തു. ഇതോടെ ഷാഹിദിന്റെ വിമര്‍ശകര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. മീരയെ അടുക്കളയില്‍ തളച്ചിടാനാണോ ഷാഹിദിന്റെ ഭാവം എന്നു വരെ ചോദ്യമുയര്‍ന്നു. എന്നാല്‍ താനിതൊന്നും കാര്യമാക്കുന്നില്ലെന്നായിരുന്നു ഷാഹിദിന്റെ മറുപടി.

മീരയുടെ രണ്ടാം ഭര്‍ത്താവാണ് താന്‍ എന്നു ഷാഹിദ് പറഞ്ഞതായാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. 62-ാമത് ഫിലിംഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ചാണ് ഷാഹിദ് ഇതു പറഞ്ഞത്. സദസിലുള്ളവര്‍ അന്തിച്ചിരുന്നപ്പോള്‍ ആദ്യ ഭര്‍ത്താവിന്റെ പേര് ഷാഹിദ് തന്നെ വെളിയില്‍ വിട്ടു. മീരയുടെ ഫോണാണ് അവളുടെ ആദ്യ ഭര്‍ത്താവ് എന്നാണ് ഷാഹിദ് പറഞ്ഞത്. കാരണം തങ്ങള്‍ തമ്മില്‍ ദൂരസ്ഥലത്തായിരിക്കുമ്പോഴും മീര തന്നെ ഫോണില്‍ വിളിച്ചുകൊണ്ടിരിക്കുമെന്ന് ഷാഹിദ് പറയുന്നു. എന്തായാലും ഇതൊരൊന്നൊന്നര ഡയലോഗായി പോയെന്നാണ് ബോളിവുഡില്‍ പരക്കെയുള്ള സംസാരം.

Related posts