കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ വിഷ്ണു ഉണ്ണികൃഷ്ണനും സഹതിരക്കഥാകൃത്ത്് ബിബിനും വേര്‍പിരിഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥ വിഷ്ണുവും ബിബിനും ചേര്‍ന്നാണ് തയ്യാറാക്കിയത്. അഭിനയത്തില്‍ സജീവമാവാന്‍ വേണ്ടിയാണ് ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞതെന്നാണ് വിവരം.
വിഷ്ണു നായകനായ കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ ചെറിയൊരു വേഷത്തില്‍ ബിബിന്‍ അഭിനയിച്ചിരുന്നു. റാഫിയുടെ പുതിയ ചിത്രമായ റോള്‍ മോഡല്‍സിലെ പ്രധാന വില്ലനായി എത്തുന്നത് ബിബിനാണ്. വിഷ്ണുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ ചിത്രം ബിബിന്റെ കരിയറിലെ വഴിത്തിരിവാകട്ടെയെന്നും വിഷ്ണു ആശംസിച്ചു. മികച്ച പുതുമുഖതാരത്തിനുള്ള ഇത്തവണത്തെ വനിതാ ഫിലിം അവാര്‍ഡ് ഏ്റ്റുവാങ്ങാന്‍ വിഷ്ണു എത്തിയപ്പോള്‍ ബിബിനും ഒപ്പമുണ്ടായിരുന്നു. കട്ടപ്പനയിലെ ഹൃതിക് റോഷന്റെ സംവിധാകന്‍ നാദിര്‍ഷയാണ് വിഷ്ണുവിന് അവാര്‍ഡ് സമ്മാനിച്ചത്.