ഹരിയാനാ, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ ഒരു സുപ്രധാന തീരുമാനം എടുത്തിരിക്കുകയാണ്. ശൗചാലയങ്ങളില്ലാത്ത കുടുംബങ്ങളിലേക്ക് പെണ്മക്കളെ വിവാഹം ചെയ്തു നല്‍കില്ല.
പുരുഷന്മാരുടെ വീടുകളില്‍ ശൗചാലയമില്ലെങ്കില്‍ അവര്‍ക്കു നാട്ടില്‍നിന്നു പെണ്ണു കിട്ടില്ലെന്ന അവസ്ഥയാണിപ്പോള്‍. 110 ഗ്രാമങ്ങളില്‍ നിന്നുള്ള 1200ഓളം ഗ്രാമവാസികളുടെ ഉറച്ച തീരുമാനമാണിത്. വിവാഹാഘോഷങ്ങള്‍ക്ക് ഡിജെ പാര്‍ട്ടി, മദ്യം എന്നിവ ഒഴിവാക്കാനും അവര്‍ തീരുമാനിച്ചു.
പൊതുസ്ഥലം ശൗചാലയമായി ഉപയോഗിക്കുന്നത് അനാരോഗ്യകരമായ രീതി മാത്രമല്ല. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് അവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ പെരുകുന്നതിനും കാരണമാകുന്നു. അതും മാതാപിതാക്കള്‍ ശൗചാലയം നിര്‍ബന്ധമായി വേണമെന്നു പറയാന്‍ ഒരു കാരണമാണ്. വിവാഹ ചെലവുകള്‍ ചുരുക്കാനാവശ്യമായ പല രീതികളും കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താനാവശ്യമായ നടപടികളും ചര്‍ച്ചയില്‍ ഗ്രാമവാസികള്‍ സ്വീകരിച്ചു.