പ്രണയിച്ച് വഞ്ചിച്ച മലയാളി യുവാവിന് സോഷ്യല്‍മീഡിയയിലൂടെ എട്ടിന്റെ പണികൊടുത്ത് ഫിലിപ്പൈന്‍സുകാരിയായ യുവതി. യുവതിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ യുവാവിന്റെ വിവാഹബന്ധം തകരുകയും ചെയ്തു. അബുദാബിയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ കൊല്ലം സ്വദേശിയായ യുവാവും അതേ കമ്പനിയിലെ ജീവനക്കാരിയായ ഫിലിപ്പീനോ യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം കൊടുമ്പിരി കൊണ്ടതോടെ യുവതി രഹസ്യ സംഗമത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
എന്നാല്‍, കാര്യങ്ങള്‍ പെട്ടെന്നു മാറി. പെട്ടെന്നൊരു ദിവസം യുവാവ് നാട്ടിലേക്ക് മുങ്ങി. അതും ഫിലിപ്പീനോ പ്രണയിനിയോട് പറയാതെ. നാട്ടില്‍ വന്ന് മറ്റൊരു പെണ്‍കുട്ടിയെ വിവാഹവും ചെയ്തു. ഫിലിപ്പൈന്‍സുകാരി പലയിടത്തും അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഇതിനിടെ യുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കല്യാണത്തിന്റെ ചിത്രങ്ങള്‍ യുവതി കണ്ടു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവതി പണ്ട് എടുത്ത ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തു.
ഫിലിപ്പിനോകാരി യുവാവിന്റെ സുഹൃത്തുക്കളായ മലയാളികള്‍ക്ക് ഫ്രണ്ട്സ് റിക്വസ്റ്റ് അയക്കുകയും ചെയ്തു. ഫ്രണ്ട്സ് റിക്വസ്റ്റ് കിട്ടിയ യുവാവിന്റെ സുഹൃത്തുക്കള്‍ യുവതിയുടെ പ്രൊഫൈലില്‍ കയറി ഫോട്ടോ ഗ്യാലറി കണ്ടതോടെ സംഭവം പാട്ടായി. ഒടുവില്‍ സംഭവം നവവധുവും കണ്ടു. അതോടെ പെണ്‍കുട്ടി വീട്ടുകാരെ വിളിച്ചു വരുത്തി സ്വന്തം വീട്ടിലേക്കും പോയി. പിന്നാലെ ഡൈവേഴ്സ് നോട്ടീസുമെത്തിയെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍. ( യുവാവിന്റെ പേര് വെളിപ്പെടുത്തുന്നില്ല)