ഞങ്ങളുടെ നയം ഇങ്ങനെയല്ല..! കു​റ്റ​വാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രിന്‍റേതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

chennithalaപോ​ത്ത​ന്‍​കോ​ട്: കു​റ്റ​വാ​ളി​ക​ളെ  സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് എ​ല്‍ഡിഎ​ഫ് സ​ര്‍​ക്കാ​രിന്‍റേതെന്ന്   പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.    യു​ഡിഎ​ഫി​ന്‍റെ  ചി​റ​യി​ന്‍​കീ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ദ​ക്ഷി​ണ മേ​ഖ​ലാ​പ്ര​ച​ര​ണ ജാ​ഥ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.      സം​സ്ഥാ​ന​ത്ത് ക്ര​മ​സ​മാ​ധാ​ന നി​ല ത​ക​രാ​റി​ലാ​ണ് കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​നു മു​മ്പി​ല്‍  കൊ​ണ്ട് വ​രു​ന്ന​തി ല്‍ ​സ​ര്‍​ക്കാ ര്‍ ​പ​രാ​ജ​യ​പെ​ട്ടു​എ​ട്ടു മാ​സ​മാ​യി  റേ​ഷ​ന്‍ അ​രി പി​ന്‍​വ​ലി​ച്ച​താ​യും അ​തോ​ടെ  ജ​ന​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യം  ദു​സ​ഹ​മാ​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

മേ​ഖ​ലാ ജാ​ഥാ ക്യാ​പ്റ്റൻ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​ഫേ​ഴ്സ​ണ്‍ അ​ധ്യ​ക്ഷ​നാ​യി. ച​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും ഹാ​ഷിം ന​ന്ദി​യും പ​റ​ഞ്ഞു.      വി.​എ​സ്.​ശി​വ​കു​മാ​ര്‍ എംഎ​ല്‍എ, ബെ​ന്നി ബെ​ഹ​ന്നാ​ന്‍, ക​ര​കു​ളം കൃ​ഷ്ണ​പി​ള്ള, എ​ച്ച്.​പി ഷാ​ജി,  ടി.​എം. സ​ലിം, തോ​ന്ന​യ്ക്ക​ല്‍ ജ​മാ​ല്‍,  ബീ​മാ​പ​ള്ളി റ​ഷീ​ദ്, കൃ​ഷ്ണ​കു​മാ​ര്‍, കെ.​എ​സ്. അ​ജി​ത്ത്കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.

Related posts