മുംബൈ: ബോളിവുഡ് നടി എമി ജാക്സണ്‍ന്റെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തായി. നടിയുടെ ഫോണ്‍ ഹാക്ക് ചെയ്ത ഹാക്കര്‍മാരാണ് സ്വകാര്യ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചത്. സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതുള്‍പ്പെടെ എമി രഹസ്യമായി സൂക്ഷിച്ചിരുന്ന ചിത്രങ്ങളാണ് പുറത്തായിരിക്കുന്നത്.
ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. യന്തിരന് 2 ന്റെ ഷൂട്ടിംഗിനായി ചെന്നൈയില്‍ പോകുന്നതിന് മുംബൈയില്‍ ഇറങ്ങിയ എമി ഒരു മൊബൈല്‍ സ്റ്റോര്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയമാണ് ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടത്. ഇന്റര്‍നെറ്റില്‍ കണ്ടപ്പോഴാണ് ചിത്രങ്ങള്‍ ചോര്‍ന്ന വിവരം എമി പോലും അറിയുന്നത്. മുംബൈ സൈബര്‍ ക്രൈം സെല്ലില്‍ പരാതി നല്‍കുമെന്ന് എമി വ്യക്തമാക്കിയിട്ടുണ്ട്.