ചരിത്രം പഠിക്കണം! പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ ലോകമെങ്ങും താരമായി പന്ത്രണ്ടുകാരി അയ്‌റ ഗോസ്വാമി

Letter2

ഇത് അയ്‌റ ഗോസ്വാമി. ആ സാം സ്വദേശിയാണ് ഈ പന്ത്രണ്ടുകാരി. പ്രധാനമന്ത്രിക്കെഴുതിയ കത്തിലൂടെ ലോകമെങ്ങും താരമായി മാറിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി.അസാം സ്വദേശിയായ താന്‍ പഠിക്കുന്ന പാഠ്യ പദ്ധതിയില്‍ തന്‍റെ നാടായ അസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ ചരിത്രമില്ലാ എന്നതായിരുന്നു അയ്‌റയുടെ പരാതി.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയമാണ് ചരിത്രം. പക്ഷേ, എനിക്ക് എന്‍റെ നാടിന്‍റെ ചരിത്രമറിയില്ല. മൗര്യ, മുഗള്‍, ഗുപ്ത രാജഭരണകാലത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും എനിക്കറിയാം. ജമ്മു കാഷ്മീര്‍ മുതല്‍ തമിഴ്‌നാടു വരെയും രാജസ്ഥാന്‍ മുതല്‍ കോല്‍ക്കത്ത വരെയുമുള്ള സംസ്ഥാനങ്ങളെക്കുറിച്ചും ബ്രിട്ടിഷുകാരെക്കുറിച്ചുമെല്ലാം ഞാന്‍ പഠിച്ചിട്ടുണ്ട്.

അപ്പോഴും ഏഴു സഹോദരിമാരുടെ മാഹാത്മ്യം എനിക്കറിയില്ല. അതെന്താണ് എന്നുപോലും അറിയാത്ത കുട്ടികള്‍ ഞങ്ങളുടെ ക്ലാസിലുണ്ട്.’ തന്‍റെ കത്തിലൂടെ അയ്‌റ പറയുന്നു. തന്‍റെ നാടിനെക്കുറിച്ചും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചും പഠിക്കാന്‍ സാധിച്ചാല്‍ അത് തന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്ന സാക്ഷാത്കാരമാകുമെന്നും ഈ കൊച്ചുമിടുക്കി തന്‍റെ  കത്തിലൂടെ പ്രധാനമന്ത്രിയെ അറിയിക്കുന്നു.

Letter1

Related posts