തേഞ്ഞിപ്പലം: കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങു തകർക്കുകയാണെന്നും രാഷ്ട്രീയപരമായ നേട്ടങ്ങളുണ്ടാക്കാനാണ് ഇതിലൂടെ ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും കണ്ണൂരിൽ സമാധാനം പുലരണമെങ്കിൽ ബിജെപിയും സിപിഎമ്മും ആയുധം താഴെവയ്ക്കാൻ തയാറാകണമെന്നും കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ.
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ എം.കെ മുനീർ എംഎൽഎ നയിക്കുന്ന യുഡിഎഫ് മേഖലാ ജാഥയ്ക്കു വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി ചേളാരിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.അച്ഛാദിൻ വാഗ്ദാനം ചെയ്ത നരേന്ദ്രമോദി സർക്കാർ ചീത്ത ദിനങ്ങളാണ് സമ്മാനിക്കുന്നതെന്നും ഇ. അഹമ്മദിനോട് കാണിച്ചത് ഏറ്റവും വലിയ ക്രൂരതയാണെന്നും സുധീരൻ പറഞ്ഞു. എ.കെ അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, കെ.എൻ.എ ഖാദർ, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, പി. അബ്ദുൾ ഹമീദ് എംഎൽഎ, എ.പി അനിൽകുമാർ എംഎൽഎ, ഇ. മുഹമ്മദ് കുഞ്ഞി, കൃഷ്ണൻ കോട്ടുമല, സബാഹ് പുൽപ്പറ്റ, ഫൈസൽ ബാബു, എ.പി ഉണ്ണികൃഷ്ണൻ, ബക്കർ ചെർന്നൂർ, വി.പി ഹമീദ്, ടി.പി ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ജാഥയ്ക്ക് കൊണ്ടോട്ടിയിലും സ്വീകരണം നൽകി.സ്വീകരണയോഗം എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.പി മൂസ അധ്യക്ഷത വഹിച്ചു.
വൈസ്ക്യാപ്റ്റൻ കെ.പി കുഞ്ഞിക്കണ്ണൻ, കോഓർഡിനേറ്റർ എൻ. സുബ്രഹ്മണ്യൻ, കെ.എൻ.എ ഖാദർ, സി. മോയിൻകുട്ടി എംഎൽഎ, വി.വി പ്രകാശ്, കെ.മുഹമ്മദുണ്ണി ഹാജി, വി.എ കരിം, പി.എ അബ്ദുൾ അലി, ഇ. മുഹമ്മദ് കുഞ്ഞി, പി. മോയുട്ടി മൗലവി, കെ.കെ ആലിബാപ്പു, പി.എ ജബാർ ഹാജി, അഷ്റഫ്മടാൻ, സലിം കുരുവന്പലം തുടങ്ങിയവർ പ്രസംഗിച്ചു.