എന്നെ ചതിച്ചത് അവരാണ്, ഞാനുണ്ടാക്കിയതെല്ലാം അമ്മയും സഹോദരിയും കൊണ്ടുപോയി, എന്നിട്ടും അവര്‍ക്ക് എന്നോട് അയിത്തം, ഷക്കീല എല്ലാം തുറന്നു പറയുന്നു

shakeelaഷക്കീലയുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണ്? പല അഭിമുഖങ്ങളിലും പലവട്ടം ഈ ചോദ്യം ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ മൗനം പാലിച്ചു. ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെക്കുറിച്ച് ഒടുവില്‍ അവര്‍ തുറന്നു പറയുകയാണ്. ഒരു മലയാളം മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ജീവിതത്തെക്കുറിച്ച് അവര്‍ വാചാലയായത്.

എല്ലാവര്‍ക്കും എന്റെ പണം വേണമായിരുന്നു. എന്നാല്‍ എന്നെ മറ്റുള്ളവരുടെ മുന്നില്‍ പരിചയപ്പെടുത്താന്‍ ബന്ധുക്കള്‍ക്കൊക്കെ മടിയാണ്. സഹോദരന്‍ സലീമിന്റെ ഭാര്യ വീട്ടുകാരെ എനിക്ക് അറിയില്ല. അവന്‍ ഇതുവരെ പരിചയപ്പെടുത്തി തന്നിട്ടില്ലെന്നു പറയുന്നതാണ് ശരി. എന്നെ പോലൊരു ചേച്ചിയുണ്ടെന്നു പറഞ്ഞാല്‍ നാണക്കേടാകുമത്രേ. എനിക്കു കിട്ടിയ പണമൊക്കെ പോയി. അമ്മ എല്ലാം ചേച്ചിയെ എല്പിച്ചു. ഞാന്‍ തിരിച്ചുവന്നപ്പോള്‍ ഒന്നുമില്ല. ചേച്ചിയൊട്ട് തിരിച്ചു തന്നതുമില്ല.

ഇപ്പോഴും മാസത്തില്‍ എനിക്ക് ഒരു ലക്ഷം രൂപ വരുമാനമുണ്ട്. കന്നഡ, തെലുങ്ക് സിനിമകളില്‍ റോളുണ്ട്. മാസം ഒരു വര്‍ക്ക് കിട്ടിയാലും ജീവിച്ചു പോകാം. ദിവസം 75000 രൂപ കിട്ടും. 11000 രൂപയാണ് ഈ ഫഌറ്റിന്റെ വാടക. എനിക്ക് സുഖമായി ജീവിക്കാന്‍ അതുമതി-ഷക്കീല പറയുന്നു. സിനിമ ഷൂട്ടിംഗിനെ മദ്യപിക്കാറുണ്ടല്ലോ എന്ന ചോദ്യത്തിന് പഴയ മാദകനടിയുടെ വെട്ടിത്തുറന്നുള്ള മറുപടിക്ക് കാഠിന്യമേറെ. ഇല്ല, ഒരിക്കലും ഞാന്‍ അങ്ങനെ ചെയ്തിട്ടില്ല. താന്‍ ഒരാളുമായി സ്‌നേഹത്തിലാണെന്നും അദ്ദേഹത്തിന്റെ വീട്ടുകാര്‍ സമ്മതിക്കുന്ന മുറയ്ക്ക് വിവാഹമുണ്ടാകുമെന്നും ഷക്കീല വ്യക്തമാക്കുന്നു.

Related posts