മുംബൈ: ടാറ്റാ മോട്ടോഴ്സും മൈക്രോസോഫ്റ്റ് ഇന്ത്യയും കൈകോർക്കുന്നു. രാജ്യത്തെ വാഹനപ്രേമികളുടെ ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഇരു കമ്പനികളും സഹകരിച്ച് സ്പോർട്സ് കാർ വിപിണിയിലിറക്കാനാണ് പദ്ധതി.
ടാമോ എന്നാണ് പുതിയ സ്പോർട്സ് കാറിന്റെ പേര്. മൈക്രോസോഫ്റ്റിന്റെ ആർട്ടിഫിഷ്യൻ ഇന്റലിജൻസ് (കൃത്രിമ ബുദ്ധി), ആഡ്വാൻസ് മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവ കടമെടുത്തായിരിക്കും ടാറ്റാ മോട്ടോഴ്സ് ടാമോ നിർമിക്കുക.
ഡ്രൈവിംഗ് അനുഭവം കൂടുതലുള്ള ഈ മോഡൽ കാറുകളുടെ ആദ്യത്തേത് അടുത്ത മാസം ഏഴിന് ജനീവയിൽ നടക്കുന്ന 87-ാമത് ജെനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ പ്രദർശിപ്പിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് സിഇഒയും എംഡിയുമായ ഗ്വന്റർ ബുച്ചെക്ക് അറിയിച്ചു.