കോതമംഗലം: എംഎല്‍എ ആന്‍റണി ജോണ്‍ വിവാഹിതനാകുന്നു. പൈങ്ങോട്ടൂര്‍ ചേന്നപ്പിളളില്‍ പരേതനായ സി.വി ജോര്‍ജിന്‍റെയും സോഫിയയുടെയും മകള്‍ സ്‌റ്റെഫി ജോര്‍ജാണ് വധു. വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളജ് അധ്യാപികയാണ് സ്‌റ്റെഫി ജോര്‍ജ്. പൈങ്ങോട്ടൂര്‍ സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളിയില്‍ 22നു രാവിലെ 11നാണ് മനസമ്മതം.
25ന് വൈകുന്നേരം 4.30ന് കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രലിലാണ് വിവാഹം. വിവാഹത്തിലും തുടര്‍ന്ന് നടക്കുന്ന സല്‍ക്കാര ചടങ്ങുകളിലും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കും. കോതമംഗലം കോഴിപ്പിളളി കുന്പപ്പിളളി കെ.എം ജോണിലില്ലി ദന്പതികളുടെ മകനാണ് എംഎല്‍എ ആന്‍റണി ജോണ്‍. മാത്യു, ലിറ്റി എന്നിവരാണ് സഹോദരങ്ങള്‍.