കൊല്ലം: ദളിത് വിഭാഗങ്ങൾക്കെതിരെ ജില്ലയിലുടനീളം പോലീസ് അതിക്രമങ്ങൾ വർധിച്ചു വരികയാണെന്നും ഇത് തുടരാനാണ് ഭാവമെങ്കിൽ ജില്ലയിൽ ശക്തമായ ചെറുത്ത് നിൽപ് കോൺഗ്രസ് സംഘടിപ്പിക്കുമെന്നും ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു
തൃക്കോവിൽവട്ടം പഞ്ചായത്തിൽ തട്ടാർകോണത്ത് ദളിത് വിഭാഗത്തിൽപ്പെട്ട സജീവിന്റെ വീട്ടിൽ കഴിഞ്ഞ രാത്രിയിൽ കിളികൊല്ലൂർ പോലീസ് അതിക്രമിച്ച് കയറുകയും സജീവിനേയും ഭാര്യയെയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ തുടർന്ന് സജീവിന്റെ കൈ ഒടിയുകയും ഭാര്യ പരിക്കേറ്റ് ആശുപത്രിയാലുവകയും ചെയ്തു.
സമീപകാലത്ത് അഞ്ചാലുംമൂട്ടിൽ ദളിതരായ യുവാക്കളെ പോലീസ് ക്രൂരമായി മർദിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ ശക്തമായ നടപടികൾ കുറ്റവാളികൾക്കെതിരെ എടുക്കാത്തു കൊണ്ടാണ് ദളിതർക്കെതിര അതിക്രമങ്ങൾ ആവർത്തിക്കുന്നതെന്നും പ്രസിഡന്റ് കൂട്ടിചേർത്തു.
പ്രസിഡന്റിനൊപ്പം ഡി സി സി ഭാരവാഹികളായ എസ് വിപിനചന്ദ്രൻ, എസ് ശ്രീകുമാർ, എൻ ഉണ്ണികൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു.