അടിമാലിയില്‍ കുളം വറ്റിക്കുന്നതുമായുണ്ടായ പ്രശ്നത്തില്‍ വെട്ടേറ്റ നടന് ബാബുരാജ് ഒരു മലയാളം ചാനലിനെതിരേ രൂക്ഷമായ ആരോപണവുമായി രംഗത്ത്. ആലുവയില്‍ ആശുപത്രിയില്‍ കഴിയുന്ന ബാബുരാജ് വീഡിയോയിലൂടെയാണ് അന്ന് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്. തന്നെ മാത്രമല്ല തന്റെ കുടുംബത്തെയും മോശമാക്കി ചിത്രീകരിക്കുകയാണ് ചാനലുകള്‍ അല്ല, ഒരു ടി വി ചാനല്‍ ചെയ്തത് എന്ന് ബാബുരാജ് പറയുന്നു. ഞാനെന്തോ രാജ്യദ്രോഹം ചെയ്തു എന്ന മട്ടിലായിരുന്നു ചാനലിന്റെ റിപ്പോര്‍ട്ടിംഗ്.
ഞങ്ങളൊക്കെ ഈ ചാനലുമായി സഹകരിക്കുന്നതാണ്. സിനിമാതാരങ്ങള്‍ക്ക് തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ സാധാരണക്കാരന്റെ സ്ഥിതി എന്താകുമെന്നും ബാബുരാജ് ആശങ്കപ്പെടുന്നു. മൂന്നാര്‍ സംഭവത്തില്‍ താനല്ല കുറ്റക്കാരനെന്ന് ബാബുരാജ് പറയുന്നു. പക്ഷെ ഇപ്പോള്‍ കുറ്റക്കാരനായതുപോലെയാണ്. ശരിക്കും തന്നെ വെട്ടിയ സണ്ണി തോമസിനെ താന്‍ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. മൂന്ന് വര്‍ഷം മുമ്പാണ് താന്‍ ഈ സ്ഥലം വാങ്ങിയത്. മകളുടെ കല്യാണത്തിന് പണം ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ അന്ന് തനിക്ക് സ്ഥലം വിറ്റത്-ബാബുരാജ് പറയുന്നു.
അതേസമയം, ചാനലിന്റെ പേര് പറയാന്‍ ബാബുരാജിന് പേടിയാണോയെന്ന് ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിന് കമന്റ് ചെയ്തിട്ടുണ്ട്. ചാനലിന്റെ പേരു പറയാന്‍ പേടിയാണോ? അപ്പൊ നിങ്ങളു പറഞ്ഞ സാധാരണക്കാരന്റെ അവസ്ഥ എന്താന്ന് ഊഹിക്കാമല്ലോ. ആണ്‍കുട്ടികളെ പോലെ പറയ് മാഷെ. ബാബുചേട്ടന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ആ ചാനലില്‍ ഇനിയും പരിപാടിക്ക് പോകണം. ചാനലിന്റെ പേര് ആരോടും പറയരുത് ഇങ്ങനെ കളിയാക്കുന്നവരും ഉണ്ട്.
അതേസമയം, സംഭവത്തില്‍ നാട്ടുകാര്‍ക്ക് വ്യത്യസ്ത അഭിപ്രായമാണുള്ളത്. ബാബുരാജിനെതിരേ രൂക്ഷമായ ആരോപണങ്ങളാണ് പലരും ഉന്നയിച്ചത്. പലര്‍ക്കും ബാബുരാജ് പണം നല്‍കാനുണ്ടെന്ന പരാതിയാണ് പലര്‍ക്കും ഉണ്ടായിരുന്നത്. റിസോര്‍ട്ടിലെത്തുന്ന ബാബുരാജിന്റെ സുഹൃത്തുക്കള്‍ മദ്യപിച്ച് വലിയ ശല്യമുണ്ടാക്കുന്നതായും പരാതിയില്‍ പറയുന്നു. നാട്ടുകാരുമായി നല്ല ബന്ധം പുലര്‍ത്തുന്ന സണ്ണിയെക്കുറിച്ച് അയല്‍വാസികള്‍ക്ക് നല്ല അഭിപ്രായവും. വട്ടവടയില്‍ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ ബാബുരാജ് നിരവധി കച്ചവടക്കാര്‍ക്ക് പണം നല്‍കാതെ മുങ്ങിയതായും ആരോപണമുണ്ട്. ബാബുരാജിനും സംഘത്തിനും സഞ്ചരിക്കാനായി വാടകയ്ക്കു വിളിച്ച ജീപ്പുകള്‍ക്ക് വാടകയും നല്കിയിട്ടില്ലത്രേ.