അന്ന് സുരേഷ് ഗോപി ചിത്രത്തിനുശേഷം രൂപേഷ് പോളിനെ തട്ടിക്കൊണ്ടുപോയത് സിനിമയില്‍ റോള്‍ കൊടുക്കാത്തതിനാല്‍, മലയാള സിനിമയിലെ തട്ടിക്കൊണ്ടു പോകലുകള്‍

rupeshമലയാള സിനിമാലോകത്ത് തട്ടിക്കൊണ്ടുപോകലുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം ചര്‍ച്ചയായ ഒരു തട്ടിക്കൊണ്ടുപോകല്‍ ഇതാദ്യമാണ്. തൃശൂരില്‍ നിന്ന് എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് സിനിമാനടി ഭാവനയുടെ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം, അപകടത്തിന്റെ പ്രതീതി ജനിപ്പിച്ച് ഭാവനയെ തട്ടിക്കൊണ്ടുപോകുകയും ശാരീരികമായി ഉപദ്രവിക്കാനും കവര്‍ച്ച നടത്താനും ശ്രമിച്ചത്. സിനിമാലോകത്തെ മാത്രമല്ല, മലയാളികളെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.

മമ്മൂട്ടി നായകനായ ലൗഡ് സ്പീക്കര്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ജയരാജിനെ അക്രമിസംഘം തട്ടിക്കൊണ്ട് പോയത് വാര്‍ത്തയായിരുന്നു. പണം തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. പൂക്കട്ട നാസര്‍ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേരളത്തിലൊഴികെയുള്ള സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് സിനിമാ സീരിയല്‍ നടിമാരെ തട്ടിക്കൊണ്ടുപോകലുകള്‍ സാധാരണമാണ്. മുംബൈയില്‍ നിന്നും പുനെയിലേക്കുള്ള യാത്രയ്ക്കിടെ 2013 ഡിസംബര്‍ 27ന് അല്‍ക പുനേവര്‍ എന്ന കന്നഡ നടിയെ കാണാതായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അല്‍കയുടെ കാര്‍ മുംബൈ പുനെ എക്‌സ്പ്രസ് ഹൈവേയിലെ ഒരു കൊക്കയിലേക്ക് മറിഞ്ഞ നിലയില്‍ കണ്ടെത്തിയിരുന്നു.

സംവിധായകനും എഴുത്തുകാരനുമായ രൂപേഷ് പോളിനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കവര്‍ന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാത്തിരിവേല്‍ എന്ന തമിഴ് ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ ആലുവ സ്വദേശി അംജിത് (40), കൂട്ടാളികളായ യൂനസ് (26), ഹാരിസ്, അമീര്‍ എന്നിവരായിരുന്നു അന്ന് പ്രതിസ്ഥാനത്ത്. സംഭവം നടന്ന് മാസങ്ങള്‍ക്കുശേഷമാണ് രൂപേഷ് പരാതി നല്കിയത്. കോഴിക്കോട് നിന്ന് ട്രെയിന്‍മാര്‍ഗം എറണാകുളത്തേക്ക് വരികയായിരുന്ന രൂപേഷിനെ അംജിത് തന്ത്രപൂര്‍വം ആലുവയി ഇറക്കിയശേഷം കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. രൂപേഷിന്റെ പിതാവ് സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്ന് അംജിത്തിന്റെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ കൈമാറിയതിനെ തുടര്‍ന്നാണ് മോചിപ്പിച്ചത്.ലാപ്‌ടോപ്പ് എന്ന സിനിമയ്ക്ക് ശേഷം രൂപേഷ് പോള്‍ തമിഴ് സിനിമയാണ് സംവിധാനം ചെയ്തത്. ചാവക്കാട് സ്വദേശി നിര്‍മാണം തുടങ്ങിയ കാത്തിരവേല്‍ എന്നസിനിമയുടെ ഷൂട്ടിംഗ് പണം തീര്‍ന്നതിനെ തുടര്‍ന്ന് മുടങ്ങി. പിന്നീടാണ് അംജിത് 49 ലക്ഷം രൂപ മുടക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അവസാനഘട്ടത്തില്‍ എത്തിയപ്പോള്‍ സിനിമയില്‍ ഒരു റോള്‍ തനിക്ക് വേണമെന്ന് അംജിത് ആവശ്യപ്പെട്ടു. ഇത് അനുവദിക്കാത്തതിനെ തുടര്‍ന്ന് രൂപേഷുമായി തെറ്റിപ്പിരിഞ്ഞു. അംജിത് സ്വന്തം നിലയില്‍സിനിമ പുറത്തിറക്കിയെങ്കിലും വന്‍ നഷ്ടം വന്നു. നഷ്ടത്തിന് ഉത്തരവാദി രൂപേഷാണെന്ന് പറഞ്ഞാണ് അംജിത് പണം തട്ടിയത്.

മറാത്തി സിനിമകളിലെ സ്ഥിരം സാന്നിധ്യമായ അല്‍ക പുനേവാര്‍ ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബോളിവുഡ് നടിയായിരുന്ന സന്ധ്യാ സിംഗിന്റെ മരണവും സമാനമായ രീതിയിലായിരുന്നു. കാണാതായി ഒരുമാസം കഴിഞ്ഞാണ് സന്ധ്യ സിംഗിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സിനിമയ്ക്കകത്ത് നടിമാരെ തട്ടിക്കൊണ്ടുപോവുക എന്നത് ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഇറങ്ങിയ സിനിമകളിലെ ക്ലീഷെയായിരുന്നു തട്ടിക്കൊണ്ട് പോകലുകള്‍. എന്നാല്‍ പിന്നീട് തട്ടിക്കൊണ്ട് പോകല്‍ സിനിമകളില്‍ കാണാതായി. ഇമ്മിണി നല്ലൊരാള്‍ എന്ന സിനിമയില്‍ ഭാവനയ്ക്ക് നേരിട്ടതിന് സമാനമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. സിനിമാനടിയായി അഭിനയിച്ച നവ്യാ നായരുടെ കഥാപാത്രത്തെ അവരുടെ സഹായിയായ ജയസൂര്യയുടെ കഥാപാത്രം തട്ടിക്കൊണ്ട് പോകുന്ന സംഭവങ്ങളാണ് ഈ സിനിമയില്‍ അരങ്ങേറുന്നത്.

Related posts