അമിതമായാല്‍…! പുരികവും കണ്‍പീലിയും കളര്‍ ചെയ്ത യുവതിയ്ക്ക് സംഭവിച്ചത്; കാഴ്ച തിരികെ കിട്ടിയത് തലനാരിഴയ്ക്ക്

nintchdbpict000301719794സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എത്ര ഉപയോഗിച്ചാലും മതിയാവാത്തവരുണ്ട്. മുടിയും പുരികവും കണ്‍പീലിയുമൊക്കെ കളര്‍ ചെയ്ത് അലങ്കരിക്കുക എന്നത് അതിലൊന്നാണ്. മേക്കപ്പ് വസ്തുക്കളിലെ കെമിക്കലുകള്‍ അമിതമാവുകയും അത് പിന്നീട് അലര്‍ജിയ്ക്ക് കാരണമാകുന്നതും ഇടയ്ക്കിടെ കാണാറുണ്ട്. ഇത്തരത്തില്‍ പുലിവാല് പിടിച്ച ഒരു യുവതിയുടെ അവസ്ഥയാണ് വാര്‍ത്തയായിരിക്കുന്നത്.

nintchdbpict000301719364

കണ്‍പീലികളും പുരികവും കളര്‍ ചെയ്യുന്നതിനായിട്ടാണ് യുവതി ഡൈ ഉപയോഗിച്ചത്. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ കഴുകി കളയുകയും ചെയ്തു. അപ്പോള്‍ കാണാന്‍ വളരെ ഭംഗിയുമുണ്ടായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞതോടെ കളിമാറി. കണ്ണു തുറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. പുരികത്തിനും കണ്‍പീലിയ്ക്കും ചുറ്റിലും ചുവന്ന തടിപ്പുകള്‍ കാണപ്പെട്ടു. കൂടാതെ അതിഭീകരമായ ചൊറിച്ചിലും. ചൊറിച്ചിലും വേദനയും അസഹനീയമായപ്പോഴാണ് ആശുപത്രിയിലെത്തിയത്. കാഴ്ച പോകാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ടാണെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
nintchdbpict000301720698
പിപിഡി അഥവ പറ ഫീനൈല്‍ ദൈ അമീന്‍ എന്ന രാസഘടകമാണ് അലര്‍ജിയുണ്ടാക്കിയത്. ഇത്തരത്തിലുള്ള അലര്‍ജി മൂലം ആളുകള്‍ മരിച്ച അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള കളറിംഗ് താന്‍ നടത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇത്തരത്തിലുള്ള അലര്‍ജിയൊന്നും ഉണ്ടായിട്ടില്ലെന്നും യുവതി പറഞ്ഞു.

Related posts