നിഗൂഢ വനാന്തരങ്ങളിലെ അപൂര്‍വ ഭീകരജീവികളുടെ കഥ! കിങ് കോങ് വീണ്ടും

Kingkong1802

നിഗൂഢ വനാന്തരങ്ങളിലെ അപൂര്‍വ ഭീകരജീവികളുടെ കഥ പറയുന്ന ഒരു സിനിമയാണ് കോങ് സ്കള്‍ ഐലന്‍റ്.  കോങ് സിനിമകളുടെ ആരാധകര്‍ക്കായി മാര്‍ച്ച് 10 ന് ലോക റിലീസിംഗിനൊപ്പം കേരളത്തിലും എത്തുന്നു.  നിഗൂഢ വനത്തിനുള്ളില്‍ കൊടുംഭീകരരായ ജീവികളോട് പോരാടി ജയിച്ച് കോങ് എങ്ങിനെ രാജാവായി എന്ന് ഈ അദ്ഭുത ചിത്രം വെളിപ്പെടുത്തുന്നു.

വാര്‍ണര്‍ ബ്രദേഴ്‌സ് അവതരിപ്പിക്കുന്ന കോങ് സ്കള്‍ ഐലന്‍ഡ് 190 മില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.  ഏറ്റവും ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ അകന്പടിയോടെ ജോര്‍ദന്‍ വോള്‍ട്ട് റോബര്‍ട്ട് സംവിധാനം ചെയ്തിരിക്കുന്നു.  ജോണ്‍ഡി വിറ്റോയും, ബ്രാഡ്‌സ്ട്രിക്ലഡും  ചേര്‍ന്ന് എഴുതിയ കോങ് കിങ് ഓഫ് സ്കള്‍ ഐലന്‍ഡ് എന്ന പുസ്തകത്തില്‍ നിന്നാണ് പുതിയ കിങ് കോങിന്‍റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.

മിസ്റ്ററി കഥകളിലേക്കും ഡെയിഞ്ചറസ് കഥകളിലേക്കും അമേരിക്കന്‍ ചലച്ചിത്ര പ്രേക്ഷകരുടെ ആസ്വാദന താത്പര്യത്തെ വഴിതിരിച്ചുവിട്ടത് കിംങ് കോങ് ചലച്ചിത്ര പരന്പരകളാണ്.  ആ കാലഘട്ടത്തിന്‍റെ തിരിച്ചുവരവ് എന്നോ പിന്‍തുടര്‍ച്ച എന്നോ പുതിയ കിങ് കോങ് സിനിമയുടെ വരവിനെക്കുറിച്ച് പറയാം.

2009ല്‍ ചിത്രീകരണം തുടങ്ങിയ ഈ അത്ഭുത ചിത്രം 2017 മാര്‍ച്ച് 10 ന് ആഗോള റിലീസിനൊപ്പം കേരളത്തിലും പ്രദര്‍ശനത്തിന് എത്തുകയാണ്.  ഭൂമിയില്‍ എവിടെയോ മനുഷ്യ സ്പര്‍ശന മേല്‍ക്കാത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ദ്വീപ് ഉണ്ടെന്ന് അറിയുന്നു.  മിസ്റ്ററികളും മിത്തുകളും നിറഞ്ഞ ഒരപൂര്‍വ ദ്വീപ്.  മൊണാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു  സീക്രട്ട് ഓര്‍ഗനൈസേഷന്‍ മിസ്റ്റീരിയസ് ആയ അല്‍ഭുത ദ്വീപില്‍പ്പെട്ട ജീവികളുടെ ഉല്‍ഭവസ്ഥാനം ഇതാണെന്ന് മനസ്സിലാക്കുകയും രഹസ്യങ്ങള്‍ അന്വേഷിച്ച് പുറപ്പെടുകയും ചെയ്യുന്നു. മനുഷ്യര്‍ക്ക് അപരിചിതമായ അഡ്വഞ്ചറസ് സംഭവങ്ങളാണ് അവിടെ ദൃശ്യമായത്.  കൊടുംഭീകരതയുടെയും, വിശ്വസിക്കാനാവാത്ത അദ്ഭുതങ്ങളുടെയും ദ്വീപായിരുന്നു അത്.

അതിസാഹസത്തിന് പുറപ്പെട്ട ഫ്‌ളോറയും ഫോനയും ദ്വീപിലെ ഭീകരജീവികളുടെ ഇടയില്‍പ്പെടുന്നു. അപൂര്‍വ ജനുസില്‍പ്പെട്ട ഭീകരജീവികള്‍ ഗ്രൂപ്പുകളായി ചേര്‍ന്ന് ജീവന്മരണ പോരാട്ടം നടത്തുകയാണ്.  ഒരു കൂട്ടം നിലനില്‍പ്പിനു വേണ്ടി കോങുമായി യുദ്ധം ചെയ്യുന്നു.  മനുഷ്യമസ്തിഷ്കങ്ങളെ നിശ്ചലമാക്കും വിധമുള്ള ഭീകരയുദ്ധം ഒടുവില്‍ യുദ്ധം ജയിച്ച് കോങ് സ്കള്‍ ഐലന്‍ഡിലെ രാജാവാകുന്നു. നിഗൂഢ വനത്തിനുള്ളിലെ അദ്ഭുതങ്ങളുടെ ദൃശ്യപശ്ചാത്തലത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഈ കിംങ് കോങ് സിനിമ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിക്കും.

Related posts