വായിലും ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നു..! സഹപാഠി ജിഷ്ണുവിന്റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

jishnu

തൃശൂര്‍: ഗുരുതരാവസ്ഥയില്‍ ഹോസ്റ്റലിലെ ശുചി മുറിയില്‍ കണ്ടെത്തിയ ജിഷ്ണുവിന്‍റെ വായിലടക്കം ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നതായി സഹപാഠിയുടെ ഫോണ്‍ സംഭാഷണം. ജിഷ്ണുവിന്‍റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ശുചിമുറിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ജിഷ്ണുവിനെ പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോകുന്‌പോഴും രക്തവും രക്തപ്പാടുകളും കണ്ടിരുന്നതായി സഹപാഠി പറഞ്ഞു. നിലത്തും രക്തമുണ്ടായിരുന്നതായി മരണത്തിനു രണ്ടു ദിവസത്തിനുശേഷം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഈ വിദ്യാര്‍ഥി ബന്ധുക്കളോടു പറയുന്നുണ്ട്.

എന്നാല്‍ പോലീസ് ഇന്‍ക്വസ്റ്റില്‍ ജിഷ്ണുവിന്‍റെ ശരീരത്തിലെ രക്തം സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കോളജിലെ വിവിധ മുറികളില്‍ മരണംനടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രക്തപ്പാട്ടുകള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത് വളരെ പ്രധാനപ്പെട്ട ഈ തെളിവുകള്‍ പോലീസ് ശേഖരിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്.

കോളജിലെ ഇടിമുറി അടക്കമുള്ളിടത്ത് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്േ!റതു തന്നെയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ജിഷ്ണുവിന്‍റെ മരണം കൊലപാതകമാണെന്നും, ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്.

Related posts