കൊല്ലം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്‍റെ മുന്‍ ഡ്രൈവറായിരുന്നുവെന്ന് നടനും എംഎല്‍എയുമായ മുകേഷ് വെളിപ്പെടുത്തി. പിന്നീട് ഇയാളെ ഒഴിവാക്കിയിരുന്നു. ഇയാള്‍ ഇത്രവലിയ ക്രിമിനലാണെന്ന് അറിയില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു.
കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ സിനിമാ സംഘടനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു.