ദാമ്പത്യജീവിതത്തെ തകര്‍ക്കുന്ന പ്രധാനഘടകങ്ങളിലൊന്നാണ് അവിഹിത ബന്ധങ്ങള്‍. ഭര്‍ത്താവും ഭാര്യയും പരസ്പരം വിശ്വസ്തത പുലര്‍ത്തുന്നതാണ് ദാമ്പത്യജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് സ്വദേശികളായ ആദം ഗില്ലറ്റും കാമുകി ബിയാട്രിസും ഇക്കാര്യത്തില്‍ വ്യത്യസ്ഥത പുലര്‍ത്തുന്നവരാണ്. ഇരുപത്തേഴുകാരനായ ആദം ഇരുപത്തിരണ്ടുകാരിയായ തന്റെ കാമുകിയോട് എത്ര പേരോടുവേണമെങ്കിലും ബന്ധമായിക്കൊള്ളൂ എന്നാണ് പറയുന്നത്. വെയര്‍ ഹൗസ് വര്‍ക്കറായ ആദവും് മേയ്ക്ക് അപ്പ് ആര്‍ട്ടിസ്റ്റായ ബിയാട്രിസും രണ്ടു വര്‍ഷം മുന്‍പ് ഒരു പബ്ബില്‍ വച്ചാണ് ഇരുവരും കണ്ട് മുട്ടുന്നത്. തുടര്‍ന്ന് പ്രണയത്തിലായ ഇരുവരും ഒന്നിച്ചു ജീവിക്കാനൊരുങ്ങിയപ്പോഴാണ് ആദം ആ ഞെട്ടിയ്ക്കുന്ന സത്യം അറിയുന്നത്. ഒരു മാസത്തില്‍ കൂടുതല്‍ ഒരാളെ സഹിയ്ക്കാന്‍ കാമുകിയ്ക്കു കഴിയില്ല. കാമുകിയെ എത്ര തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചാലും വേറെ ആളെ തേടിപോകും. എന്നാല്‍ ആദമിന് കാമുകിയെ അത്ര ഇഷ്ടമാണുതാനും.
കാര്യങ്ങള്‍ ഇങ്ങനെയായപ്പോഴാണ് ആദം ഇങ്ങനെയൊരു നിബന്ധനവച്ചത്. ബിയാട്രിസിന് ആരുടെ കൂടെവേണമെങ്കിലും ശയിക്കാം പക്ഷെ ആദത്തോടു പറഞ്ഞിട്ടു പോകണം. കാര്യം കാര്യം കഴിയുമ്പോള്‍ തിരിച്ചു വരികയും ചെയ്യണം. അങ്ങനെ ഭാര്യഭര്‍ത്താക്കന്മാരായി കഴിയാം. ബിയാട്രിസ് ഈ നിബന്ധന അംഗീകരിക്കുന്നതിനൊപ്പം മറ്റൊരു നിബന്ധന കൂടിവച്ചു ആദത്തിന് മറ്റു പെണ്ണുങ്ങളുമായി ബന്ധം പാടില്ല. ബിയാട്രിസിനോടു മാത്രം താത്പര്യമുള്ള ആദം അത്് അംഗീകരിക്കുകയും ചെയ്തു. കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞ് ഇതുവരെ നാലു പുരുഷന്മാരുമായി ബിയാട്രിസ് കിടക്ക പങ്കിട്ടു. ചിലപ്പോള്‍ കുറ്റബോധം തോന്നുമെന്നും എന്നാല്‍ ആദത്തിന്റെ സമ്മതത്തോടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ആശ്വാസമാണെന്നും ബിയാട്രിസ് പറയുന്നു. ബിയാട്രിസിനോട് ചിലപ്പോള്‍ തനിക്ക് അസൂയ തോന്നുമെന്നാണ് ആദം പറയുന്നത്. എന്നാല്‍ സ്‌നേഹമുള്ളതു കൊണ്ട് ആദം അതെല്ലാം ക്ഷമിക്കുന്നു