കോഴിക്കോട്: കോട്ടപ്പറന്പ് ആശുപത്രിക്കുമുൻവശത്ത് “നോ-പാർക്കിംഗ്’ ബോർഡിനു മുന്നിൽ ട്രാഫിക് പോലീസിന് വാഹനം നിർത്താം. തൊട്ട് എതിർവശത്തുനിർത്തിയ വാഹനങ്ങൾക്ക് ചങ്ങലയിടാനാണ് നിയമം കാറ്റിൽ പറത്തിയുള്ള പോലീസിന്റെ ഈ നടപടി. നഗരത്തിൽ കോട്ടപ്പറന്പിൽ മാത്രമല്ല, പാരഗണ്‍ ഹോട്ടലിനു മുന്‍പിലും “നോ-പാർക്കിംഗ്’ സ്ഥലത്ത് പോലീസ് വാഹനങ്ങൾ നിർത്തിയിടുന്നത് പതിവാണ്. ഭക്ഷണം കഴിക്കാനും മറ്റുമാണിത്.
മറ്റിടങ്ങളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അനധികൃത പാർക്കിംഗ് എന്ന പേരിൽ ചങ്ങലയിട്ട് വാഹന ഉടമകളോട് സ്റ്റേഷനുകളിൽ എത്താൻ ആവശ്യപ്പെടുന്പോഴാണ് തിരക്കേറിയ ഇടങ്ങളിൽ പോലീസ് വാഹനം മണിക്കൂറുകളോളം നിർത്തിയിടുന്നത്.