തിരുവനന്തപുരം: ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര് തന്നെയാണെന്ന് ഗണേഷ് കുമാർ എംഎൽഎ. സംഘടനകള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് പിന്നിലെന്നും ഗണേഷ് കുമാര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. ചലച്ചിത്രമേഖലയിലുള്ളവരെ കൂടാതെ പുറത്തുള്ള സ്ത്രീകളേയും പലരും ബ്ലാക്ക് മെയിലിംഗിന് ഇരയാക്കിയിട്ടുണ്ട്.
ചലച്ചിത്ര സംഘടനകളിലേക്ക് ആൾക്കാരെ റിക്രൂട്ട് ചെയ്യുന്പോൾ പോലീസ് വെരിഫിക്കേഷൻ വേണമെന്ന നിർദേശം മുന്നോട്ട് വയ്ക്കുമെന്നും ഗണേഷ്കുമാർ പറഞ്ഞു. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള് വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണ് കൊച്ചിയിലെ സിനിമാ ലോകം. പല പ്രൊഡ്യുസര്‍മാര്‍ക്കും നടീ നടന്മാര്ക്കും ഇത്തരക്കാരുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഗണേഷ്കുമാർ പറഞ്ഞു.