തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷൻ പിരിച്ചുവിടണമെന്ന് ദേശീയ വോളിബോൾ ടീം മുൻ ക്യാപ്റ്റൻ ടോം ജോസഫ്. മോശം ഭാരവാഹികൾക്കെതിരെ നടപടി എടുക്കണം. അസോ. സെക്രട്ടറി പ്രഫ. നാലകത്ത് ബഷീറിനെതിരായ അഴിമതി ഉൾപ്പെടെയുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും ടോം ജോസഫ് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും സ്പോട്സ് കൗണ്‍സിൽ സെക്രട്ടറിക്കും അദ്ദേഹം പരാതി നൽകി.
വോളിബോൾ അസോസിയേഷനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമർശിച്ചതിന് ടോം ജോസഫിനെ ഭാരവാഹികൾ വിമർശിച്ചിരുന്നു. അച്ചടക്കമില്ലാത്ത പെരുമാറ്റമാണ് ടോമിൽ നിന്നുണ്ടായത്. കേരളത്തിൽ ദേശീയ ഗെയിംസ് നടന്നപ്പോൾ ടോമിനെ ടീമിൽ ഉൾപ്പെടുത്തിയതാണ് നമുക്ക് മെഡൽ നഷ്ടമാകാൻ കാരണമായത്.
ടോം വിരമിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ശാരീരിക ക്ഷമതയില്ലാത്ത കളിക്കാരെ വച്ചു പൊറുപ്പിക്കാൻ കഴിയില്ല. ടോമിന് അർജുന അവാർഡ് ലഭ്യമാക്കാൻ അസോസിയേഷൻ ഒന്നും ചെയ്തില്ലെന്ന ആരോപണം ശരിയല്ലെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു. – See more at: