ലക്നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ കഴുത പരാമര്‍ശനത്തിന് അതേനാണയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി. താൻ കഴുതകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് രാപ്പകൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ജനങ്ങളാണ് തന്റെ യജമാനൻമാർ. കഴുതകൾ യജമാനൻമാരോട് കൂറുള്ളവരായിരിക്കുമെന്നും മോദി പറഞ്ഞു.
യുപിയിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് അഖിലേഷിനെതിരെ മോദി ആഞ്ഞടിച്ചത്. അഖിലേഷിന്റെ എംഎൽഎമാർ ഹീനമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇവർക്കുവേണ്ടിയാണോ അഖിലേഷ് വോട്ട് ചോദിക്കുന്നത്. യുപിയിലെ ജനങ്ങൾ ഇത്തരം ക്രിമിനലുകളുടെ ഭരണം അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.