ശംഭോ മഹാദേവ..! ശിവരാത്രി മഹോത്‌സവ ത്തിൽ നാല് നി​ര്‍​ധ​ന​ യു​വ​തി​കള്‍​ക്ക് മം​ഗ​ല്യ ഭാ​ഗ്യ​മൊ​രു​ക്കി മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്രം; അ​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

marriage-lവെ​ഞ്ഞാ​റ​മൂ​ട്: നാല്   നി​ര്‍​ധ​ന​യു​വ​തി​ക ള്‍​ക്ക്  മം​ഗ​ല്യ ഭാ​ഗ്യ​മൊ​രു​ക്കി മാ​ണി​ക്കോ​ട് മ​ഹാ​ദേ​വ​ക്ഷേ​ത്രം. ശി​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മൂ​ഹ​വി​വാ​ഹ​ത്തി​ല്‍ നാ ​ല്  നി​ര്‍​ധ​ന​യു​വ​തി​ക ള്‍​ക്ക്  മം​ഗ​ല്യഭാ​ഗ്യം ല​ഭി​ച്ച​ത് . വെ​ഞ്ഞാ​റ​മൂ​ട് പ​ഞ്ഞി​യൂ​ര്‍ രോ​ഹി​ണി​ഭ​വ​നി​ല്‍ വാ​സു​ദേ​വ​ന്‍ – പ്ര​സ​ന്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ശാ​ന്തി​യെ വ​ര്‍​ക്ക​ല വെ​ളു​ത്താ​ന്‍ വി​ള​വീ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​ന്‍ നി​ര്‍​മ്മ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ന​ല്‍​കു​മാ​റും പു​ല്ല​മ്പാ​റ മാ​ണി​ക്ക​വി​ള വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍ – ലീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ പാ​ര്‍​വ്വ​തി​യെ പു​ല്ല​മ്പാ​റ മ​ണ്ണ​യം ആ​ലും​കു​ഴി​വീ​ട്ടി​ല്‍ വേ​ണു – ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മ​നോ​ജും പി​ര​പ്പ​ന്‍​കോ​ട് തെ​ന്നൂ​ര്‍​ഭാ​ഗം മി​നി​ഭ​വ​നി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ രാ​ഖി​യെ ആ​ലി​യാ​ട് മു​ണ്ട​യ്ക്ക​ല്‍​വാ​രം കു​രാ​ട്ടു​കോ​ണം ച​രു​വി​ള​പു​ത്ത​ന്‍​വീ​ട്ടി​ല്‍ ശ​ശി – സൗ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ സ​ജി​കു​മാ​റും ക​ട​യ്ക്കാ​വൂ​ര്‍ ചി​റ​മൂ​ല തു​ണ്ടു​വി​ള​വീ​ട്ടി​ല്‍ ജ​യ​ന്‍ – ജ​യ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ ഐ​ശ്വ​ര്യ​യെ വ​ക്കം പു​ന്ന​വി​ള​വീ​ട്ടി​ല്‍ ച​ന്ദ്ര​ന്‍ – ബേ​ബി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ശ്യാം​ലാ​ലും താ​ലി ചാ​ര്‍​ത്തി.

സ​മൂ​ഹ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​നന്‍റ് പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നെ​ല്ല​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്  സു​ജി​ത് എ​സ് കു​റു​പ്പ് അ​ധ്യ​ക്ഷ​നാ​യി.​മാ​ണി​ക്കോ​ട് ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ലാ​ശ്രേ​ഷ്ഠാ പു​ര​സ്കാ​രം പ്ര​സി​ദ്ധ താ​യ​മ്പ​ക​ ക​ലാ​കാ​ര​ന്‍ മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​മാ​രാ​ര്‍​ക്ക്    പ്ര​യാ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​ന്‍ സ​മ്മാ​നി​ച്ചു.​

സ​മൂ​ഹ​വി​വാ​ഹം ഗോ​കു​ലം ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ ഗോ​കു​ലം ഗോ​പാ​ല​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.  ക​ര്‍​മ്മ ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഗോ​കു​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എം​ഡി ഡോ.​കെ.​കെ.​മ​നോ​ജ​നും ബി​സി​ന​സ് ശ്രേ​യ​സ് അ​വാ​ര്‍​ഡ് എ​സ്കെ ആ​ശു​പ​ത്രി എം​ഡി ശി​വ​ന്‍​കു​ട്ടി​യ്ക്കും സ​മ്മാ​നി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് സിഐ വി​ജ​യ​നെ​യും എ​സ് ഐ ​ആ​ശ്വ​നി എ​ന്നി​വ​ര്‍​ക്കും ഉ​പ​കാ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ച്ചു.​

പി,വാ​മ​ദേ​വ​ന്‍​പി​ള്ള മാ​ണി​ക്ക​മം​ഗ​ലം​ബാ​ബു,അ​ബു​ല്‍​ഫി​ദാ ഉ​വൈ​സ് അ​മാ​നി,ഫാ. ജോ​സ് കി​ഴ​ക്കേ​ട​ത്ത് വൈ.​വി.​ശോ​ഭ​കു​മാ​ര്‍,എ.​എ.​റ​ഹീം,ഷി​ബു​നാ​രാ​യ​ണ​ന്‍,ര​മ​ണി.​പി.​നാ​യ​ര്‍,ഷീ​ലാ​കു​മാ​രി,ബി​നു എ​സ്.​നാ​യ​ര്‍,എ​സ്.​അ​നി​ല്‍,ഉ​ഷാ​കു​മാ​രി ,ബാ​ബു.​കെ.​സി​താ​ര,വ​യ്യേ​റ്റ് സോ​മ​ന്‍,വ​യ്യേ​റ്റ്.​ബി.​പ്ര​ദീ​പ്,വ​യ്യേ​റ്റ് അ​നി​ല്‍,എം.​വി.​സോ​മ​ന്‍,അ​ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു . സ​മൂ​ഹ വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മാ​ണി​ക്കോ​ട് സ​ദ്യ​യി​ല്‍ അ​ര ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts