ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു രാജസേനനും ജയറാമും. മേലേപ്പറമ്പില്‍ ആണ്‍വീട്, കൊട്ടാരംവീട്ടിലെ അപ്പുക്കുട്ടന് തുടങ്ങി നിരവധി ഹിറ്റു ചിത്രങ്ങള്‍ ഇവരുടേതായി പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും തമ്മില്‍ തെറ്റിയെന്ന വാര്‍ത്തയാണ് സിനിമലോകം കേട്ടത്. കാരണമെന്തെന്ന് സേനനോ ജയറാമോ തുറന്നുപറഞ്ഞതുമില്ല. അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തങ്ങള്‍ തമ്മിലുള്ള ഭിന്നതയ്ക്കു കാരണം വെളിപ്പെടുത്തിയിരുന്നു. തന്റെ തിരക്കഥകളില്‍ ഇടപെട്ടപ്പോഴാണ് ജയറാമുമായി തെറ്റിയത് എന്ന് രാജസേനന് പറഞ്ഞിരുന്നു. എന്തായാലും രാജസേനന് ചിത്രങ്ങളില്‍ നിന്ന് പിന്മാറിയതോടെ ജയറാമിന്റെ പതനവും തുടങ്ങി.
കൊട്ടാരം വീട്ടിലെ അപ്പൂട്ടന്റെയൊക്കെ ഔട്ട്ലൈന് പറഞ്ഞപ്പോള്‍ തന്നെ ജയറാമിന് ഇഷ്ടപ്പെട്ടു. എന്നാല്‍ നാടന്‍ പെണ്ണും നാട്ടുപ്രമാണിയും എന്ന ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോള്‍ ജയറാമിന് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു. അത് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. അന്ന് പറഞ്ഞാല്‍ ജയറാം മനസ്സിലാക്കുമായിരുന്നു. ഇന്ന് മനസിലാക്കില്ല.
മറ്റ് സംവിധായകരുടെ സിനിമകളില്‍ അഭിനയിക്കുമ്പോഴും ജയറാമിന് പരാജയം സംഭവിക്കുന്നത് അതുകൊണ്ടാണ്. ആവശ്യമില്ലാതെ കഥയിലൊക്കെ കയറി ഇടപെട്ടു. അങ്ങനെ ഇടപെടരുത് എന്നാണ് എന്റെ അഭിപ്രായം. ഒരു സംവിധായകന് ഡേറ്റ് കൊടുത്താല്‍ പിന്നെ അതില്‍ ഇടപെടാന്‍ പാടില്ല. അവന് മണ്ടനാണെങ്കില്‍ പിന്നെ കൊടുക്കേണ്ടതില്ലല്ലോ രാജസേനന് പറഞ്ഞു. ദിലീപിനെ ജയറാം അനുകരിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് പാളിപ്പോകാന്‍ തുടങ്ങിയത്. ദിലീപിന് ഓടുന്ന ചിത്രങ്ങളുടെ ഘടകങ്ങള്‍ നന്നായി അറിയാം. ജയറാമിന് പക്ഷെ ഇതൊന്നും അറിയില്ലെന്ന് രാജസേനന് പറയുന്നു.