
കേസിൽ ദിലീപിനു ബന്ധമുണ്ടെന്നും ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്ന് വാർത്തകളിൽ പറയുന്ന ആലുവയിലെ ആ നടൻ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് രംഗത്തെത്തിയിരുന്നു. ദിലീപിനെ ചോദ്യം ചെയ്തിട്ടില്ലെന്നു അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം റൂറൽ എസ്പി എ.വി. ജോർജും വ്യക്തമാക്കിയിരുന്നു.