വി​വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​വ​ർ വി​വാ​ഹി​ത​രാ​യി! അ​​​തും ക​​​ന​​​ക​​​ക്കു​​​ന്നി​​​ൽ ന​​​ട​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ

FB_Live_210217

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ന​​​ക​​​ക്കു​​​ന്നി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സിം​​​ഗി​​​നി​​​ര​​​യാ​​​യി മൂ​​​ന്നാം ദി​​​ന​​​ത്തി​​​ൽ അ​​​വ​​​ർ ജീ​​​വി​​​ത​​​ത്തി​​​ൽ ഒ​​​ന്നി​​​ച്ചു. അ​​​തും ക​​​ന​​​ക​​​ക്കു​​​ന്നി​​​ൽ ന​​​ട​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ.

ക​​​ന​​​ക​​​ക്കു​​​ന്നി​​​ൽ തോ​​​ളി​​​ൽ കൈ​​​യി​​​ട്ടി​​​രു​​​ന്നു സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​ർ സ​​​ദാ​​​ചാ​​​ര പോ​​​ലീ​​​സ് ച​​​മ​​​ഞ്ഞു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ വി​​​ഷ്ണു വി​​​ച്ചു​​​വും എ​​​സ്.​​​എ. ആ​​​ര​​​തി​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്.

ഏ​​​താ​​​നും സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ കേ​​​ക്കു മു​​​റി​​​ച്ചാ​​​യി​​​രു​​​ന്നു ഇ​​​രു​​​വ​​​രു​​​ടെ​​​യും ല​​​ളി​​​ത​​​മാ​​​യ വി​​​വാ​​​ഹ​​​ച്ച​​​ട​​​ങ്ങ്. സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റാ​​​യ വി​​​ഷ്ണു വി​​​ച്ചു​​​വും (24) എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യ എ​​​സ്.​​​എ. ആ​​​ര​​​തി​​​യു (23)മാ​​​ണു ഇ​​​ന്ന​​​ലെ ജീ​​​വി​​​ത​​​ത്തി​​​ലും ഒ​​​ന്നി​​​ച്ച​​​ത്. വി​​​വാ​​​ഹി​​​ത​​​രാ​​​കു​​​ന്നു​​​വെ​​​ന്ന വി​​​വ​​​രം ഫേ​​സ്ബു​​​ക്കി​​​ലൂ​​​ടെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ​​യാ​​ണു ക​​​ന​​​ക​​​ക്കു​​​ന്നി​​​ൽ തോ​​​ളി​​​ൽ കൈ​​​യി​​​ട്ടി​​​രു​​​ന്നു സം​​​സാ​​​രി​​​ച്ച​​​തി​​​ന്‍റെ പേ​​​രി​​​ൽ പി​​​ങ്ക് പോ​​​ലീ​​​സ് വി​​​ഷ്ണു​​വി​​​നേ​​​യും ആ​​​ര​​​തി​​​യേ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​ത്. പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​ര​​​തി മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ വ​​​ഴി ത​​​ൽ​​​സ​​​മ​​​യം ഫേ​​​സ്ബു​​​ക്കു വ​​​ഴി പോ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

പോ​​​ലീ​​​സി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക​​​ൾ സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ക​​​ത്തും പു​​​റ​​​ത്തു​​​മാ​​​യു​​​ള്ള 54,000 പേ​​​രാ​​​ണു ക​​​ണ്ട​​​ത്. സം​​​ഭ​​​വം വി​​​വാ​​​ദ​​​മാ​​​യ​​​തോ​​​ടെ പി​​​ങ്ക് പോ​​​ലീ​​​സി​​​ന്‍റെ മോ​​​റ​​​ൽ പോ​​​ലീ​​​സിം​​​ഗി​​​നെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റേ​​​ഞ്ച് ഐ​​​ജി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഐ​​​ജി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണു ഇ​​​ന്ന​​​ലെ ഇ​​​രു​​​വ​​​രും വി​​​വാ​​​ഹി​​​ത​​​രാ​​​യ​​​ത്.

Related posts